
മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ വരുമാനത്തില്‍ റിലയന്‍സ് ജിയോയെ എയര്‍ടെല്‍ മറികടന്നു. ഡിസംബറില്‍ നിരക്ക് ഉയര്‍ത്തിയതിന്റെ ഗുണം റിലയന്‍സ് ജിയോയുടെ മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തന ഫലത്തില്‍ കാര്യമായി പ്രതിഫലിച്ചില്ല. അതേസമയം, ഭാരതി എയര്‍ടെല്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.
കമ്പനിയുടെ വയര്‍ലെസ് ബിസിനസില്‍ 16 ശതമാനമാണ് മാര്‍ച്ച് പാദത്തില്‍ വര്‍ധന രേഖപ്പെടുത്തിയത്. ഒരു ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം 154 രൂപയായി ഉയരുകയും ചെയ്തു. 14ശതമാനമാണ് വര്‍ധന. റിലയന്‍സ് ജിയോയ്ക്കാകട്ടെ 1.7ശതമാനം മാത്രമാണ് വര്‍ധനവുണ്ടായത്. കഴിഞ്ഞ രണ്ടുപാദങ്ങളിലെ കണക്കെടുക്കുകയാണെങ്കില്‍ ജിയോയ്ക്ക് ഈയിനത്തില്‍ രണ്ടു ശതമാനം മാത്രം വര്‍ധനവുണ്ടായപ്പോള്‍ എയര്‍ടെലിന് 20 ശതമാനത്തോളമാണ് നേട്ടമുണ്ടായത്. മാര്‍ച്ച് പാദത്തില്‍ ജിയോയുടെ വരുമാനത്തില്‍ ആറു ശതമാനമാണ് വര്‍ധനവ്. എയര്‍ടെലിന്റെ വളര്‍ച്ചയാകട്ടെ 16 ശതമാനവുമാണ്.
താരിഫ് കുത്തനെ വര്‍ധിപ്പിച്ചിട്ടും ഡാറ്റ വരിക്കാരിലുണ്ടായ വര്‍ധന എയര്‍ടെലിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതായി പ്രമുഖ അനലിസ്റ്റായ ജെഫറീസ് ഇന്ത്യ വിലിയിരുത്തുന്നു. താരിഫ് വര്‍ധന ജിയോയുടെ വളര്‍ച്ചയെ ബാധിച്ചപ്പോള്‍ എയര്‍ടെലിന് അത് ഗുണകരമാകുകയാണ് ചെയ്തത്. ഇതേതുടര്‍ന്ന് എയര്‍ടെലിന്റെ ഓഹരിവില ഒമ്പതു ശമതാനത്തോളം ഉയര്‍ന്നു.