കൊറോണ വൈറസിന്റെ പിടിയിലമര്‍ന്ന് ഭൂട്ടാനും; ഒരാള്‍ക്ക് രോഗം സ്ഥിതീകരിച്ചു; വിനോദസഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി

March 06, 2020 |
|
News

                  കൊറോണ വൈറസിന്റെ പിടിയിലമര്‍ന്ന് ഭൂട്ടാനും; ഒരാള്‍ക്ക് രോഗം സ്ഥിതീകരിച്ചു; വിനോദസഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പിടിയിലായി ഭൂട്ടാനും. കൊറോണ വൈറസിന്റെ ആദ്യ കേസ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് രണ്ടാഴ്ചത്തേക്ക് വിനോദസഞ്ചാരികളുടെ പ്രവേശനം നിരോധിച്ചതായി ഭൂട്ടാന്‍ അറിയിച്ചു. വിദേശ വിനിമയത്തിനായി പ്രധാനമായും ടൂറിസത്തെ ആശ്രയിക്കുന്ന ചെറിയ ഹിമാലയന്‍ രാജ്യമാണ് ഭൂട്ടാന്‍. എന്നാല്‍ മാര്‍ച്ച് 2 ന് ഇന്ത്യയില്‍ നിന്ന് വിമാനമിറങ്ങിയ 79 കാരനായ അമേരിക്കക്കാരന് കൊറോണ വൈറസ് ബാധ പോസിറ്റീവ് ആയിരുന്നു. ഇതോടെ കൊറോണ സ്ഥിതീകരിക്കുകയായിരുന്നു.

അടിയന്തിരമായി, രാജ്യത്തിലേക്ക് വരുന്ന എല്ലാ വിനോദസഞ്ചാരികള്‍ക്കും സര്‍ക്കാര്‍ രണ്ടാഴ്ചത്തെ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇത് കര്‍ശനമായ നിരീക്ഷണം, അണുബാധയുടെ ഉറവിടം വിലയിരുത്തല്‍, നിലവിലെ സാഹചര്യം ലഘൂകരിക്കുക എന്നിവയ്ക്ക് സഹായിക്കുന്നതാണ്. കൂടാതെ നിരവധി സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതായും അന്താരാഷ്ട്ര സമ്മേളനങ്ങളും സെമിനാറുകളും രണ്ടാഴ്ചത്തേക്ക് മാറ്റിവയ്ക്കുന്നതായും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

ഫെബ്രുവരി 21 ന് ഇന്ത്യയില്‍ പ്രവേശിച്ച രോഗിയെ തലസ്ഥാനമായ തിംപുവിലെ ആശുപത്രിയില്‍ ഒറ്റപ്പെട്ട നിലയില്‍ പ്രവേശിപ്പിച്ചതായി മന്ത്രാലയം അറിയിച്ചു. ഇതോടെ ഇന്ത്യയില്‍ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 31 ആയി ഉയര്‍ന്നു. തായ്ലന്‍ഡിലും മലേഷ്യയിലും മുമ്പ് യാത്ര ചെയ്ത ന്യൂഡല്‍ഹിയില്‍ നിന്നുള്ള ഒരാള്‍ കൊറോണ വൈറസ് പോസിറ്റീവ് ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ന്യുമോണിയയിലേക്ക് നയിച്ചേക്കാവുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുന്ന കൊറോണ വൈറസ് കഴിഞ്ഞ ഡിസംബര്‍ മാസം അവസാനം ചൈനീസ് നഗരമായ വുഹാനില്‍ ഉയര്‍ന്നുവന്നതാണ്. തുടര്‍ന്ന് ലോകവ്യാപകമായി പടര്‍ന്നുപിടിക്കുകയും ചെയ്തിരുന്നു. ആഗോളതലത്തില്‍ 98,000 കേസുകളും 3,300 ല്‍ അധികം മരണങ്ങളും ഉണ്ടായിട്ടുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ചൈനയിലാണ്. ഇപ്പോഴും സ്ഥിതി നിയന്ത്രണവിധേയമായിട്ടില്ല.

Related Articles

© 2025 Financial Views. All Rights Reserved