
ന്യൂഡല്‍ഹി: രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ശമ്പളത്തില്‍ വര്‍ധനവ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍. ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് കുറവ് വരുത്തുന്നതോടെയാണ് പുതിയ നയം പ്രാബല്യത്തില്‍ വരിക. സ്വകാര്യ മേഖലയിലെ ജിവനക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യം നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ നയം ഗൗരവത്തില്‍ പരിഗണിച്ചേക്കുമെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രാജ്യത്തെ ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് വിഹിതം 12 ശതമാനമാണ്. അതേസമയം വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ പ്രൊവിഡന്‍ ഫണ്ടില്‍ കേന്ദ്രസര്‍ക്കാര്‍ 9 മുതല്‍ 12 ശതമാനം വരെ കുറവ് വരുത്തിയേക്കുമെന്നാണ് വിവരം. അതേസമയം ജീവനക്കാരുടെ വിഹിതം കുറച്ചാലും തൊഴില്‍ ദാതാവ് അടയ്‌ക്കേണ്ട പിഎഫ് വിഹിതം 12 ശതമാനമായി തന്നെ നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.
അതേസമയം പുതിയ നിര്‍ദേശങ്ങള്‍ അടങ്ങുന്ന സോഷ്യല്‍ സെക്യൂരിറ്റി കോഡ് ബില്‍ 2019 ഈ ആഴ്ച തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്. എന്നാല്‍ താത്കാലികമായി ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിക്കുമെങ്കിലും ഇത് ഭാവിയില്‍ ജീവനക്കാര്‍ പ്രതികൂലമായി ബാധിക്കുന്നതാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം റിട്ടെയ് ര്‍മെന്റ് നിക്ഷേപത്തില്‍ പുതിയ തീരുമാനം വലിയ ഇടിവിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍.