ബിഗ്40 എന്‍ബിഎഫ്സി എക്സലന്‍സ് അവാര്‍ഡ് ധീരജ് അഗര്‍വാളിന് : നൂതന ആശയങ്ങളും മാതൃകാപരമായ സാങ്കേതിക സംരഭങ്ങളും കണക്കിലെടുത്താണ് അംഗീകാരം

October 10, 2019 |
|
News

                  ബിഗ്40 എന്‍ബിഎഫ്സി എക്സലന്‍സ് അവാര്‍ഡ് ധീരജ് അഗര്‍വാളിന് : നൂതന ആശയങ്ങളും മാതൃകാപരമായ സാങ്കേതിക സംരഭങ്ങളും കണക്കിലെടുത്താണ് അംഗീകാരം

കൊച്ചി: ഇരുചക്ര വാഹന വായ്പാ ബിസിനസ് രംഗത്ത് നവീന ആശയങ്ങള്‍ അവതരിപ്പിച്ചതിന് മണപ്പുറം ഫിനാന്‍സ് ടു വീലര്‍ ഫിനാന്‍സ് വിഭാഗം സിഇഒ ധീരജ് അഗര്‍വാള്‍ ബിഗ് 40 എന്‍ബിഎഫ്സി എക്സലന്‍സ് പുരസ്‌ക്കാരം നേടി. മുംബൈയില്‍ നടന്ന വേള്‍ഡ് എ.ഐ ഷോ- ബിഎഫ്എസ്ഐ ആന്റ് എന്‍ബിഎഫ്സി ചടങ്ങില്‍ അവാര്‍ഡ് അദ്ദേഹം ഏറ്റുവാങ്ങി. മണപ്പുറം ഫിനാന്‍സ് ഇരു ചക്ര വായ്പാ രംഗത്ത് അവതരിപ്പിച്ച നൂതന ആശയങ്ങളും മാതൃകാപരമായ സാങ്കേതിക സംരഭങ്ങളും കണക്കിലെടുത്താണ് അംഗീകാരം.

ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദഗ്ധര്‍, ഡാറ്റ സയന്റിസ്റ്റുകള്‍, ടെക്നോളജി വിദഗ്ധര്‍, സംരംഭകര്‍, നിക്ഷേപകര്‍, സര്‍ക്കാരുകള്‍, കോര്‍പ്പറേറ്റുകള്‍ എന്നിവരെ ഒരു കുടക്കീഴില്‍ എത്തിക്കുന്ന ആഗോള പരിപാടിയാണ് വേള്‍ഡ് എ.ഐ ഷോ. മുംബൈക്കു ശേഷം ആംസ്റ്റര്‍ഡാം, മൊറീഷ്യസ്, നെയ്റോബി, ദുബായ്, സിംഗപൂര്‍ എന്നീ നഗരങ്ങളിലും ഇതു സംഘടിപ്പിക്കുന്നുണ്ട്. 

Related Articles

© 2025 Financial Views. All Rights Reserved