
മുംബൈ ആസ്ഥാനമായുള്ള ബോര്‍ഡ് ഗെയിംസ് സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപിക്കാന്‍ മുന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍. ബിംകാ ഗെയിംസില്‍ നിക്ഷേപമിറക്കാനാണ് മുന്‍താരം തയ്യാറായിരിക്കുന്നത്. എന്നാല്‍ എത്രതുക നിക്ഷേപിക്കുമെന്ന കാര്യം പുറത്തുവിട്ടിട്ടില്ല.തനിക്ക് പ്രണയം ക്രിക്കറ്റിനോടാണ്. എന്നാല്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവിടാന്‍ താല്‍പ്പര്യമുള്ള ആളായതിനാലാണ് ഡിജിറ്റല്‍ ലോകത്ത് കാര്‍ഡ് ഗെയിംസിന്റെ നിലവാരം മെച്ചപ്പെടുത്താനാണ് തന്റെ ശ്രമമെന്ന്് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.വരും വര്‍ഷം 200 % വളര്‍ച്ച കൈവരിക്കാനാണ് സ്റ്റാര്‍ട്ടപ്പിന്റെ തീരുമാനം.
കുട്ടികളുടെയും മുതിര്‍ന്നവരുടെയും പ്രിയപ്പെട്ട കാര്‍ഡ് ഗെയിം ആണിത്. ഗവാസ്‌കറിന്റെ വരവിനൊപ്പം തന്നെ പുതിയ ഗെയിമായ ക്വിക്കറ്റിന്റെ പ്രഖ്യാപനവും നടത്തി സ്റ്റാര്‍ട്ടപ്പ്. ഇവരുടെ അഞ്ചാമത്തെ ഗെയിമാണ് വിപണിയിലേക്ക് എത്തുന്നത്. ഫ്‌ളൈറ്റര്‍,ഫ്‌ളൈറ്റര്‍ ഫ്യൂസ്,വൈറ്റ് വാഷേഴ്‌സ്,സ്പില്‍ എന്നീഗെയിമുകള്‍ക്ക് ശേഷമാണ് ബിംക പുതിയ ഗെയിം വിപണിയില്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയില്‍ ആമസോണിലും വിവിധ നഗരങ്ങളിലെ 200 സ്‌റ്റോറുകളിലും ക്വിക്കറ്റ് ലഭ്യമാണെന്ന് ബിംക ഗെയിംസ് സഹസ്ഥാപകന്‍ റുബിയങ്ക വാധ്വാ അറിയിച്ചു.