ബിഐഎസ് ആപ്പ്: സ്വര്‍ണാഭരണങ്ങളിലെ ഹാള്‍മാര്‍ക്ക് പരിശോധിക്കാം

December 24, 2021 |
|
News

                  ബിഐഎസ് ആപ്പ്: സ്വര്‍ണാഭരണങ്ങളിലെ ഹാള്‍മാര്‍ക്ക് പരിശോധിക്കാം

ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്) മൊബൈല്‍ ആപ്പായ ബിഐഎസ് കെയര്‍ ഉപയോഗിച്ച് സ്വര്‍ണാഭരണങ്ങളില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഹാള്‍മാര്‍ക്ക് യൂണിക് ഐഡി (എച്ച്‌യുഐഡി ) പരിശോധിക്കാം. എച്ച്‌യുഐഡി 6 അക്ഷരങ്ങളും അക്കങ്ങളും അടങ്ങിയതാണ്. അങ്ങനെ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ സ്വര്‍ണ്ണത്തിന്റെ ഗുണമേന്മ തെളിയിക്കുന്ന അടയാളം സ്വര്‍ണ്ണാഭരണത്തില്‍ ഉണ്ടോ എന്നും കണ്ടെത്താന്‍ സാധിക്കുന്നു.

പുതിയ ഹാള്‍മാര്‍ക്കിംഗ് സംവിധാനത്തില്‍ ബിഐഎസ് ലോഗോ, പരിശുദ്ധിയുടെ ചിഹ്നം, എച്ച്‌യുഐഡി എന്നിവ ഉള്‍പ്പെടെ ഉള്ള വിവരങ്ങള്‍ സ്വര്‍ണ്ണാഭരണത്തില്‍ ഉണ്ടാവും. ബിഐഎസ് കെയര്‍ ആപ്പിലൂടെ ഉപഭോക്താക്കള്‍ക്കുള്ള സംശയങ്ങളും ഗുണനിലവാരത്തെ കുറിച്ചുള്ള പരാതികളും രേഖപ്പെടുത്താന്‍ സാധിക്കും. കേരളത്തില്‍ ഇടുക്കി ജില്ല ഒഴികെ എല്ലാ ജില്ലകളിലും ജ്യുവലറി കള്‍ക്ക് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധ മാക്കിയിട്ടുണ്ട്. ദേശിയ അടിസ്ഥാനത്തില്‍ ഏകീകൃത ഗുണ നിലവാരം സ്വര്‍ണാഭരണങ്ങള്‍ക്ക് ഉറപ്പാക്കാന്‍ ഹാള്‍മാര്‍ക്കിംഗ് വഴി സാധ്യമാകും.

Read more topics: # ബിഐഎസ്, # BIS Hallmark,

Related Articles

© 2025 Financial Views. All Rights Reserved