
ബിറ്റ്കോയിന്‍ വീണ്ടും 42000 ഡോളറിന് മുകളിലേക്ക്. 2022ല്‍ തുടര്‍ച്ചയായ ഇടിവിന് ശേഷം അല്‍പ്പം കരകയറിയ ബിറ്റ്കോയിന്‍ വീണ്ടും 40000 ഡോളറിന് താഴെക്ക് പതിക്കുകയും ഇപ്പോള്‍ 42000 ഡോളര്‍ എന്ന മൂല്യത്തിലേക്ക് ഉയരുകയും ചെയ്യുകയായിരുന്നു. 42784.10 ഡോളറിനാണ് തിങ്കളാഴ്ച രാവിലെ ബിറ്റ്കോയിന്‍ വിനിമയം നടന്നത്.
ക്രിപ്‌റ്റോകറന്‍സികളില്‍, ബിറ്റ്‌കോയിന്‍ വില വാരാന്ത്യത്തില്‍ 40,000 ഡോളറിന് മുകളില്‍ കുതിച്ചതിന് ശേഷം 1.5-2.0 ശതമാനം വരെ ഉയരുകയായിരുന്നു. അതേസമയം, 2021 നവംബറില്‍ നേടിയ 69,000 ഡോളറിന്റെ റെക്കോര്‍ഡില്‍ നിന്ന് 39 ശതമാനം അകലെയാണ് ബിറ്റ്കോയിന്‍ മൂല്യം. അത് പോലെ തന്നെ ഏറ്റവും വലിയ ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്കോയിന്‍ 2022ല്‍ മാത്രം ഏകദേശം 9 ശതമാനം കുറവ് രേഖപ്പെടുത്തി.
അതേസമയം, ആഗോള ക്രിപ്‌റ്റോകറന്‍സി മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ ഇന്ന് 2 ട്രില്യണ്‍ ഡോളറിന് മുകളില്‍ ഉയര്‍ന്നുവെന്ന് കോയിന്‍ഗെക്കോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈഥര്‍, ജനുവരി 21-ന് ശേഷം ആദ്യമായി 3,000 ഡോളര്‍ ലെവലിന് മുകളില്‍ സ്‌കെയില്‍ ചെയ്തു. അതുപോലെ, ബിനാന്‍സ് കോയിന്‍ ഏകദേശം 0.6 ശതമാനം ഇടിഞ്ഞ് 419 ഡോളര്‍ ആയി. അതേസമയം ഡോഗ്‌കോയിന്‍ വില 5 ശതമാനം ഉയര്‍ന്ന് 0.15 ഡോളര്‍ ഉയര്‍ന്നു.