
2020ലെ കുതിപ്പിനിടെ തിങ്കളാഴ്ച ഡോളറിനെതിരെ ബിറ്റ്‌കോയിന്‍ റെക്കോര്‍ഡ് ഉയരത്തിലെത്തി. വിര്‍ച്വല്‍ കറന്‍സിയെ സുരക്ഷിത താവളമായും പണപ്പെരുപ്പത്തിനെതിരായ ഒരു വേലിയായും കണ്ടു തുടങ്ങിയ സ്ഥാപന, റീട്ടെയില്‍ നിക്ഷേപകരുടെ ആവശ്യം വര്‍ദ്ധിച്ചതോടെയാണ് നിരക്ക് കുതിച്ചുയര്‍ന്നത്.
ബിറ്റ്‌കോയിന്‍ ഡിജിറ്റല്‍ യൂണിറ്റ് ഇന്നലെ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 19,864.15 ഡോളറിലെത്തി. ഏകദേശം മൂന്ന് വര്‍ഷം മുമ്പ് സ്ഥാപിച്ച മുന്‍ റെക്കോര്‍ഡാണ് ഇന്നലെ തകര്‍ത്തത്. കഴിഞ്ഞ വെള്ളിയാഴ്ച, ബിറ്റ്‌കോയിന്‍ തിങ്കളാഴ്ച വീണ്ടും ഉയരുന്നതിനുമുമ്പ് 8% ത്തില്‍ കൂടുതല്‍, ഇടിവ് രേഖപ്പെടുത്തിയിരുന്നു.
സാമ്പത്തിക, ധനപരമായ ഉത്തേജനം, പണപ്പെരുപ്പത്തെ പ്രതിരോധിക്കുന്ന നിക്ഷേപങ്ങളിലുള്ള ആകര്‍ഷണം, ക്രിപ്‌റ്റോകറന്‍സികള്‍ മുഖ്യധാരാ സ്വീകാര്യത നേടുമെന്ന പ്രതീക്ഷകള്‍ എന്നിവയ്ക്കിടയില്‍ ഈ വര്‍ഷം ബിറ്റ്‌കോയിന്‍ മൊത്തത്തില്‍ 170% നേട്ടമുണ്ടാക്കി. ചെറിയ നാണയങ്ങളായ എതെറിയം, എക്‌സ്ആര്‍പി എന്നിവ യഥാക്രമം 5.6 ശതമാനവും 6.6 ശതമാനവും നേട്ടമുണ്ടാക്കിയിട്ടുണ്ട്.
300 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍ക്കായി അടുത്തിടെ ക്രിപ്‌റ്റോ സേവനം ആരംഭിച്ച സ്‌ക്വയറിന്റെ ക്യാഷ് ആപ്പും പേപാലും എല്ലാ പുതിയ ബിറ്റ്‌കോയിനുകളും ശേഖരിക്കുന്നുണ്ടെന്ന് ഹെഡ്ജ് ഫണ്ട് പന്തേര ക്യാപിറ്റല്‍ ആഴ്ചകള്‍ക്ക് മുമ്പ് നിക്ഷേപകര്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു. ഇത് ബിറ്റ്‌കോയിന്‍ ക്ഷാമത്തിന് കാരണമാവുകയും കഴിഞ്ഞ ഏതാനും ആഴ്ചകളായുള്ള നേട്ടത്തെ നയിക്കുകയും ചെയ്തു.
കുത്തനെയുള്ള നേട്ടങ്ങള്‍ കൊണ്ട് ബിറ്റ്‌കോയിന്റെ 12 വര്‍ഷത്തെ ചരിത്രം മികച്ചതാണ്. പരമ്പരാഗത ആസ്തികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബിറ്റ്‌കോയിന്‍ വിപണി അത്ര സുതാര്യമല്ല. 2017 മുതല്‍ ബിറ്റ്‌കോയിന്‍ വിപണി വികസിച്ചു വരുന്നതായി വിശകലന വിദഗ്ധര്‍ പറയുന്നു.
ജപ്പാനില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള റീട്ടെയില്‍ നിക്ഷേപകര്‍ ആവേശത്തോടെ ബിറ്റ്‌കോയിന്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങിയതോടെ ബിറ്റ്‌കോയിന്റെ നിരക്ക് ഉയരാന്‍ തുടങ്ങി. വെറും 35 ദിവസത്തിനുള്ളില്‍ ഈ ക്രിപ്‌റ്റോകറന്‍സി 250 ശതമാനത്തിലധികം നേട്ടം കൈവരിച്ചു.