ഹിന്ദുജ ഗ്രൂപ്പ്: സ്വത്ത് തര്‍ക്കത്തില്‍ തകരുന്ന ആസ്തി

November 25, 2021 |
|
News

                  ഹിന്ദുജ ഗ്രൂപ്പ്: സ്വത്ത് തര്‍ക്കത്തില്‍ തകരുന്ന ആസ്തി

ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്ന കുടുംബാംഗങ്ങളില്‍ ഒന്നാണ് ഹിന്ദുജ സഹോദരങ്ങളുടേത്. കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം സമ്പത്തുണ്ടാക്കിയവരില്‍ മുകേഷ് അംബാനി കഴിഞ്ഞാല്‍ ഹിന്ദുജ സഹോദരങ്ങള്‍ ഉണ്ടായിരുന്നു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഹിന്ദുജ ഗ്രൂപ്പിന്റെ ഉടമകളാണ് ഹിന്ദുജ സഹോദരന്‍മാര്‍. 40-ഓളം രാജ്യങ്ങളില്‍ സാന്നിധ്യമുള്ള കുടുംബ ബിസിനസാണ് ഹിന്ദുജയുടേത്.

എസ്.പി ഹിന്ദുജ ഉള്‍പ്പെടെയുള്ള മൂന്ന് സഹോദരന്‍മാര്‍ക്ക് 1.43 ലക്ഷം കോടി രൂപയുടെ ആസ്തിയാണുള്ളത്. എന്നാല്‍ ഹിന്ദുജ ഗ്രൂപ്പിലെ സ്വത്തു തര്‍ക്കത്തിന്റെയും അസ്വാരസ്യങ്ങളുടെയും കഥ പുറത്ത് വരികയാണ്. തര്‍ക്കങ്ങളെ തുടര്‍ന്ന് മൊത്തം ആസ്തി ഇടിയുന്നതായും സൂചനകളുണ്ട്. ഹിന്ദുജ കുടുംബാംഗവും പുതിയ തലമുറയിലെ പിന്തുടര്‍ച്ചക്കാരനുമായ കരം ഹിന്ദുജ ഇക്കാര്യം വെളിപ്പെടുത്തിയതോടെ രാജ്യത്തെ ഏറ്റവും പഴക്കമേറിയ കുടുംബ ബിസിനസുകളില്‍ ഒന്ന് വീണ്ടും ചര്‍ച്ചയാവുകയാണ്. 107 വര്‍ഷം പഴക്കമുള്ള ഗ്രൂപ്പിന്റെ ഭാവി എന്താകുമെന്ന അനിശ്ചിതത്വം ചര്‍ച്ചയാകുന്നുണ്ട്.

85-കാരനായ എസ്പി ഹിന്ദുജയും മകളും ചെറുമകനും ഉള്‍പ്പെടെയുള്ളവര്‍ മറ്റ് ഹിന്ദുജ കുടുംബാഗങ്ങളുമായാണ് സ്വത്തു തര്‍ക്കം . 1800 കോടി ഡോളര്‍ മൂല്യമുള്ള കമ്പനിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയാണ് തര്‍ക്കം. ലണ്ടനിലെയും സ്വിറ്റ്‌സര്‍ലന്‍ഡിലെയും കോടതികളില്‍ ഇത് സംബന്ധിച്ച കേസുകളുണ്ട്. 1914-ല്‍ ആണ് പരമാനന്ദ് ദീപ്ചന്ദ് ഹിന്ദുജ ഈ ബിസിനസ് ഗ്രൂപ്പ് സ്ഥാപിക്കുന്നത്. ബ്രിട്ടീഷ് ഇന്ത്യയിലെ സിന്ദിലാണ് സ്ഥാപിക്കുന്നത്. പിന്നീട് സിനിമാ വിതരണം ഉള്‍പ്പെടെയുള്ള വ്യത്യസ്ത മേഖലകളില്‍ ഹിന്ദുജ ഗ്രൂപ്പ് സാന്നിധ്യമറിയിച്ചു. ട്രക്ക് നിര്‍മാണം, കെമിക്കല്‍, ഊര്‍ജ രംഗം, ബാങ്കിങ് മേഖല തുടങ്ങി വിവിധ മേഖലകളില്‍ ഹിന്ദുജ ഗ്രൂപ്പിന് സാന്നിധ്യമുണ്ട്.

കമ്പനിയുടെ മൂല്യം കഴിഞ്ഞ വര്‍ഷം 23 ശതമാനം ഇടിഞ്ഞിരുന്നു. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഗള്‍ഫ് ഓയില്‍, ജിഒസിഎല്‍ കോര്‍പ്പറേഷന്‍ എന്നീ പ്രധാന ബിസിനസുകള്‍ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാഞ്ഞതാണ് ഹിന്ദുജ ഗ്രൂപ്പിനെ കഴിഞ്ഞ വര്‍ഷം ബാധിച്ചത്. സ്വത്തു തര്‍ക്കങ്ങളും മറ്റ് പ്രശ്‌നങ്ങളും ഹിന്ദുജ ഗ്രൂപ്പിന്റെ ആസ്തി വീണ്ടും കുറച്ചേക്കും എന്നാണ് സൂചന. പരമാനന്ദ് ഹിന്ദുജയുടെ മക്കളായ എസ്.പി ഹിന്ദുജ, ഗോപീചന്ദ് ഹിന്ദുജ, അശോക് പി ഹിന്ദുജ, പ്രകാശ് ഹിന്ദുജ എന്നീ നാല് സഹോദരന്‍മാരാണ് ഹിന്ദുജ സഹോദരന്‍മാര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved