
ബ്ലാക്ക്ബറി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. രണ്ടായിരത്തിന്റെ അവസാനം വരെ ബ്ലാക്ക്ബെറി ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിച്ചിരുന്നവരാണ് ലോകത്തെ ബഹുഭൂരിപക്ഷവും. ഐഫോണിന്റെയും ആന്‍ഡ്രോയിഡിന്റെയും കുത്തൊഴുക്കില്‍ പെട്ട് പ്രതാപം നഷ്ടപ്പെട്ട ബ്ലാക്ക്ബറി ഒഎസ് പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. ജനുവരി നാല് മുതല്‍ ബ്ലാക്ക്ബറി സേവനങ്ങള്‍ ലഭിക്കില്ല. ഫോണ്‍ കോളുകള്‍ ഉള്‍പ്പടെയുള്ള യാതൊരു സേവനങ്ങളും ബ്ലാക്ക്ബറി ഒഎസില്‍ ഉണ്ടാകില്ല. നിലവില്‍ ബ്ലാക്ക്ബറി ഉപയോഗിക്കുന്നവര്‍ മറ്റ് ബ്രാന്‍ഡുകളിലേക്കോ അല്ലെങ്കില്‍ ബ്ലാക്ക്ബറിയുടെ തന്നെ ആന്‍ഡ്രോയിഡ് ഡിവൈസുകളിലേക്കോ മാറേണ്ടിവരും.
കാലത്തിനൊത്ത മാറ്റങ്ങള്‍ കൊണ്ടുവന്നില്ലെങ്കില്‍ എത്ര വമ്പന്മാരാണെങ്കിലും മൂക്കുകുത്തി വീഴും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ബ്ലാക്ക്ബറി. കൂട്ടത്തില്‍ നോക്കിയ ഉണ്ടെങ്കിലും ബ്ലാക്ക്ബറിയെപ്പോലെ ആയില്ല എന്നുമാത്രം. 1999ല്‍ ആണ് കനേഡിയന്‍ കമ്പനിയായ ബ്ലാക്ക്ബറി ലിമിറ്റഡ് സന്ദേശങ്ങള്‍ അയക്കാനും സ്വീകരിക്കാനും സാധിക്കുന്ന ടു-വെ പേജറുമായി വിപണിയിലെത്തുന്നത്. 2002ല്‍ ബിസിനസുകാരെ ലക്ഷ്യമിട്ട് കമ്പനി ആദ്യ മൊബൈല്‍ ഫോണ്‍ ബ്ലാക്ക്ബറി 5810 അവതരിപ്പിച്ചു. ൂംലൃ്യേ കിപാഡ് ആയിരുന്നു ബ്ലാക്ക്ബറിയുടെ മുഖമുദ്ര. ബ്ലാക്ക്ബറി പേള്‍, കര്‍വ്, ബ്ലാക്ക്ബറി ബോള്‍ഡ് തുടങ്ങിയ മോഡലുകളിലൂടെ കമ്പനി ആഗോള പ്രശസ്തമായ ബ്രാന്‍ഡായി ഉയര്‍ന്നു.
വെറും ൂംലൃ്യേ കീപാടുകള്‍ മാത്രമായിരുന്നില്ല ബ്ലാക്ക്ബറിയുടെ സവിശേഷത. ബ്ലാക്ക്ബറി ഒഎസ് നല്‍കുന്ന സുരക്ഷിതത്വം, ബ്ലാക്ക്ബറി മെസഞ്ചര്‍, ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള സൗകര്യം തുടങ്ങിയവ ബിസിനസ് ലോകത്തും യുവാക്കള്‍ക്കിടയിലും ബ്ലാക്ക്ബറിയെ സ്വീകാര്യമാക്കി. 2007ല്‍ ഐഫോണ്‍ എത്തിയതും ആന്‍ഡ്രോയിഡ് ഫോണുകള്‍ വ്യാപകമായി തുടങ്ങിയതുമാണ് ബ്ലാക്ക്ബറിക്ക് തിരിച്ചടിയായത്. 2010 ഓടെ ബ്ലാക്ക്ബറിയെ പിന്തള്ളി ഐഫോണ്‍ യുഎസ് മാര്‍ക്കറ്റിലെ ജനപ്രിയ മോഡലായി. 2013ലെ കണക്ക് അനുസരിച്ച് ലോകത്ത് 85 മില്യണ്‍ ബ്ലാക്ക്ബറി സബ്സ്‌ക്രൈബര്‍മാരാണ് ഉണ്ടായിരുന്നത്. 2016ല്‍ അത് 23 മില്യണായി ഇടിഞ്ഞു.
ഫുള്‍ടച്ച് ഫോണുകളുടെ കാലത്ത് കീപാഡ് ഫോണുകള്‍ ഇറക്കിയതും ക്യാമറ ഉള്‍പ്പടെയുള്ള സെഗ്മെന്റുകളെ അവഗണിച്ചതും ബ്ലാക്ക്ബറിക്ക് വിനയായി. ഐഫോണും ആന്‍ഡ്രോയിഡും നല്‍കിയ ആപ്ലിക്കേഷനിലെ വൈവിധ്യവും ബ്ലാക്ക്ബറിക്ക് ന്ല്‍കാനായില്ല. സാധാരണക്കാരുടെ ഫോണായി മാറുന്നതിലും ബ്ലാക്ക്ബറി രാജയപ്പെട്ടിരുന്നു. പിടിച്ചു നില്‍ക്കാനുള്ള ശ്രമിത്തിന്റെ ഭാഗമായി ബ്ലാക്ക്ബറി, ആന്‍ഡ്രോയിഡ് ഫോണ്‍ ഇറക്കാന്‍ ആരംഭിച്ചിരുന്നു. ടിസിഎല്‍ ഉള്‍പ്പടെയുള്ള കമ്പനികളാണ് അവസാനമായി ബ്ലാക്ക്ബറിക്കായി ഫോണുകള്‍ ഇറക്കിയത്. ബ്ലാക്ക്ബറി കീ2 ആണ് ഏറ്റവും ഒടുവിലായെത്തിയ ബ്ലാക്ക്ബറി മോഡല്‍. ടെക്സാസ് ആസ്ഥാനമായ ഓണ്‍വേഡ് മൊബിലിറ്റി 5ജി ബ്ലാക്ക്ബറി ഫോണുകള്‍ ഇറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2021ല്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ബ്ലാക്ക്ബറി 5ജിയെക്കുറിച്ച് പിന്നീട് യാതൊരു വിവരവും കമ്പനി പങ്കുവെച്ചിട്ടില്ല.