സിംപ്ലിലേണ്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ ഭൂരിപക്ഷ ഓഹരികളും സ്വന്തമാക്കിയെന്ന് ബ്ലാക്ക്‌സ്റ്റോണ്‍

July 20, 2021 |
|
News

                  സിംപ്ലിലേണ്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ ഭൂരിപക്ഷ ഓഹരികളും സ്വന്തമാക്കിയെന്ന് ബ്ലാക്ക്‌സ്റ്റോണ്‍

മുംബൈ: ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ ഓണ്‍ലൈന്‍ പഠന പ്ലാറ്റ്‌ഫോമായ സിംപ്ലിലേണില്‍ ഭൂരിപക്ഷ ഓഹരികള്‍ സ്വന്തമാക്കിയെന്ന് പ്രമുഖ നിക്ഷേപ സ്ഥാപനമായ ബ്ലാക്ക്‌സ്റ്റോണ്‍ പ്രഖ്യാപിച്ചു. ഡിജിറ്റല്‍ ഇക്കോണമി സ്‌കില്‍സ് ട്രെയിനിംഗിനായുള്ള ഒരു ഓണ്‍ലൈന്‍ ബൂട്ട്ക്യാമ്പായി അറിയപ്പെടുന്ന സിംപ്ലിലേണ്‍ 2010ല്‍ ബെംഗളൂരുവിലാണ് സ്ഥാപിതമായത്. കരിയറിന്റെ വിവിധ ഘട്ടങ്ങളിലുള്ള പ്രൊഫഷണലുകളെ നൈപുണ്യ വികസനത്തിന് സഹായിക്കുന്ന നൂറിലധികം പ്രോഗ്രാമുകള്‍ ഈ പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നു.

''സിംപ്ലിലേണ്‍ ആഗോളതലത്തില്‍ തന്നെ വികസിച്ചുകൊണ്ടിരിക്കുമ്പോള്‍ കൂടുതല്‍ ബിസിനസുകളുമായും സര്‍വ്വകലാശാലകളുമായും പങ്കാളിത്തം വികസിപ്പിക്കാന്‍ ഈ നിക്ഷേപം ഞങ്ങളെ സഹായിക്കും,'' സിംപ്ലിലേണ്‍ സ്ഥാപകനും സിഇഒയുമായ കൃഷ്ണ കുമാര്‍ പറഞ്ഞു. മാര്‍ക്കറ്റ് ലീഡറാകാനുള്ള ഞങ്ങളുടെ യാത്രയില്‍ നല്‍കിയ പിന്തുണയ്ക്കും വിശ്വാസത്തിനും മുന്‍ നിക്ഷേപകരായ കലാരി ക്യാപിറ്റല്‍, ഹെലിയോണ്‍ വെഞ്ച്വര്‍ പാര്‍ട്‌ണേര്‍സ്, മേഫീല്‍ഡ് ഫണ്ട് എന്നിവര്‍ക്ക് നന്ദി അറിയിക്കുകയാണ്,''അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ സ്‌കില്‍അപ്പ് പ്ലാറ്റ്‌ഫോമില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ അഞ്ച് ദശലക്ഷം പഠിതാക്കളെ എത്തിക്കുമെന്ന് ഈ മാസം ആദ്യം സിംപ്ലിലേണ്‍ പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളായ കാള്‍ടെക് സിടിഎംഇ, എംഐടി ഷ്വാര്‍സ്മാന്‍ കോളേജ് ഓഫ് കമ്പ്യൂട്ടിംഗ്, യുമാസ് ആംഹെര്‍സ്റ്റ്, ഐസന്‍ബെര്‍ഗ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ്, പര്‍ഡ്യൂ ഓണ്‍ലൈന്‍, ജഗദീഷ് ഷെത്ത് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ്, ഐഐടി കാണ്‍പൂര്‍ എന്നിവയുമായും ഐബിഎം, മൈക്രോസോഫ്റ്റ്, ആമസോണ്‍, ഫേസ്ബുക്ക്, കെപിഎംജി എന്നിവയുമായും സിംപ്ലിലേണ്‍ സഹകരിക്കുന്നുണ്ട്.

Read more topics: # blackstone, # Simplilearn,

Related Articles

© 2025 Financial Views. All Rights Reserved