
വാഷിങ്ടണ്‍: ജെഫ് ബെസോസിന്റെ ഫോണ്‍ ഹാക്കിംഗുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുതിയ റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ജെഫ് ബെസോസിന്റെ ഫോണ്‍ ഹാക്കിംഗ് നടന്നതുമായി ബന്ധപ്പെട്ട് ആപ്പിളിനെ കുറ്റപ്പെടുത്തി ഫേസ്ബുക്ക് രംഗത്തെത്തി. ആപ്പിളിന്റെ ഓപ്പറേറ്റിഹ് സിസ്റ്റത്തെ കടുത്ത ഭാഷയിലാണ് ഫേസ്ബുക്ക ഇപ്പോള്‍ വിമര്‍ശിച്ചിരിക്കുന്നത്. അതേസമയം 2018 ല്‍ ജെഫ് ബെസോസിന്റെ ഫോണിലേക്ക് മാരക വൈറസ് കടത്തി മുഹമ്മദ് ബിന്‍ സല്‍മാന്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാര്‍ത്ത ഇംഗ്ലണ്ടിലെ പ്രമുഖ പ്ത്രമായ ദ ഗ്വാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 4.4 എംബി വീഡിയോ ഫയല്‍ ലഭിച്ചതിനെത്തുടര്‍ന്ന് ബെസോസിന്റെ ഐഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് ഫോറന്‍സിക് പരിശോധനയിലൂടെ കണ്ടെത്തിയത്.
എന്നാല്‍ ഇസ്രായേല്‍ ആസ്ഥാനമായുള്ള എന്‍എസ്ഒ ഗ്രൂപ്പ് 1,400ല്‍പ്പര തെരഞ്ഞെടുത്ത മാധ്യമപ്രവര്‍ത്തകരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ഫോണുകളില്‍ നിന്ന് ഇത്തരത്തില്‍ വിവരങ്ങള്‍ മാല്‍വെയര്‍ കടത്തിവിട്ട് ചോര്‍ത്തിയിരുന്നു. ഇന്ത്യക്കാരുടേതടക്കമുള്ള വിവരങ്ങള്‍ ഇത്തരത്തില്‍ ചോര്‍ത്തപ്പെട്ടിരുന്നു. എന്നാല്‍ എന്‍എസ്ഒ ഇത്തരം വാര്‍ത്തകോളട് മുഖം തിരിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ആഗോള തലത്തില്‍ ഹാക്കര്‍മാരുടെ സഹായങ്ങള്‍ പ്രമുഖര്‍ തേടുന്നുണ്ടെന്നാണ് ഇത്തരം വാര്‍ത്തകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
ശക്തമായ സുരക്ഷാ കവചമുള്ള വാട്‌സപ്പിലേക്കും, ആപ്പിളിലേക്കും മാല്‍വയര്‍ കടന്നുചെന്നതിനെ പറ്റി ആശങ്കയോടെയാണ് പലരും കാണുന്നത്. ആപ്പിളിന്റെ സുരക്ഷാ കവചങ്ങളെ പോലും ഇത്തരത്തില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ഫേസ്ബുക്കിന്റെ ഗ്ലോബല്‍ അഫയേഴ്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്റ് നിക്ക് ക്ലെഗ് പറഞ്ഞത് ആപ്പിളിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഐഒഎസിലെ സുരക്ഷാ കവചത്തിലുള്ള പിഴവെന്നാണ് ചൂണ്ടിക്കാട്ടിയിട്ട്ുള്ളത്.
എന്നാല്‍ ജെഫ് ബെസോസിന്റെ ഫോണ്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ചോര്‍ത്തിയെന്ന വാര്‍ത്ത സൗദി ഭരണകൂടം നിഷേധിച്ചു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും, സംഭവുമായി ബന്ധപ്പെട്ട് ഊര്‍ജിതമായ അന്വേഷണം നടത്തുമെന്നും യുഎസിലെ സൗദി എംബസി ട്വിറ്ററിലൂടെ വ്യക്തമാക്കി. വാഷിങ്ടണ്‍ പോസ്റ്റ് ദിനപത്രത്തിന്റെ ഉടമയായ ജെഫ് ബെസോസ് സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ കഷോഗിയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മുഹമ്മദ് ബിന്‍ സല്‍മാനായിരുന്നുവെന്ന വാര്‍ത്ത വാഷിങ്ടണ്‍ പോസ്റ്റ് പ്രചരിപ്പിച്ചിരുന്നു. ഇതിന് പ്രതികാരം തീര്‍ക്കാന്‍ വേണ്ടിയാണ് ജെഫ് ബെസോസിന്റെ ഫോണിലേക്ക് വയറസ് കടത്തിവിട്ട് ഹാക്ക് ചെയ്തിട്ടുള്ളത്.
ബെസോസിന്റെ സ്വന്തം പത്രസ്ഥാപനത്തിലെ ലേഖകനായ ജമാല്‍ കഷോഗി കൊല്ലപ്പെടുന്നതിന്റെ അഞ്ച് മാസം മുന്‍പാണ് ബെസോസിന്റെ ഫോണ്‍ ഹാക്ക് ചെയ്തതെന്ന അഭ്യൂഹങ്ങളും ഇപ്പോള്‍ പരക്കുന്നുണ്ട്. വാഷിങ്ടണ്‍ പോസ്റ്റിന്റെ ലേഖകനും, സൗദി വംശജനുമായ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരികയും, അന്താരാഷ്ട്ര നീതിന്യായത്തിന് മുന്‍പില്‍ എത്തിക്കുകയും ചെയ്യുകയെന്നതാണ് ജെഫ് ബെസോസിന്റെ ലക്ഷ്യം. കഷോഗിയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനാകാത്ത സൗദി ഭരണകൂടത്തിന് നേരെ വാഷിങ്ടണ്‍ പോസ്റ്റ് ശക്തമായ നിലപാടാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. ഈ നിലപാടാണ് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ ചൊടിപ്പിച്ചത്. ബസോസിന്റെ ഈ നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കാനുള്ള നീക്കമാണ് 2018 ല്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മ്മാന്‍ നടത്തിയത്.