
മുംബൈ: 2020 ജനുവരി മുതല്‍ ഷിപ്പ്‌മെന്റ് ചാര്‍ജുകളില്‍ 10 ശതമാനം വര്‍ധന നടത്തുമെന്ന് എക്‌സ്പ്രസ് കൊറിയര്‍ ഭീമനായ ബ്ലൂ ഡാര്‍ട്ട് അറിയിച്ചു. ലോജിസ്റ്റിക്‌സ് നിരക്ക് കുറയ്ക്കുകയും ജിഎസ്ടി നടപ്പാക്കുകയും റോഡുകള്‍ നന്നാക്കിയിട്ട് പോലും സമ്മര്‍ദ്ദം കാരണമാണ് ഷിപ്പ്‌മെന്റ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതെന്ന് കമ്പനി വെള്ളിയാഴ്ച്ച വ്യക്തമാക്കി. ജീവനക്കാര്‍ക്ക് വേണ്ടിയും സുരക്ഷ വര്‍ധിപ്പിക്കുന്നതും സംബന്ധിച്ച് കമ്പനിയ്ക്ക് രാജ്യത്തെ മിക്കയിടത്തും ഒട്ടേറെ പണം ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്.
കയറ്റുമതിയിലടക്കം ഇടിവ് വന്നതും വില വര്‍ധിപ്പിക്കുന്നതിന് കാരണമായി. സഞ്ചാര സമയം വര്‍ധിപ്പിക്കുന്നതിനും മറ്റുമായി തങ്ങള്‍ നിക്ഷേപം നടത്തുന്നുണ്ടെന്ന് ബ്ലൂ ഡാര്‍ട്ട് ബിസിനസ് ഡെവലപ്പ്‌മെന്റ് ഹെഡ് കേതന്‍ കുല്‍ക്കര്‍ണി അറിയിച്ചു. 2020 ജനുവരി ഒന്നിന് വില വര്‍ധന നിലവില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.