ഇന്ത്യയിലെ നിര്‍മ്മാണ യൂണിറ്റ് പദ്ധതി ഉപേക്ഷിച്ച് ബോയിംഗ് വിമാനക്കമ്പനി; തീരുമാനം കോവിഡിനെത്തുടര്‍ന്ന്

December 23, 2020 |
|
News

                  ഇന്ത്യയിലെ നിര്‍മ്മാണ യൂണിറ്റ് പദ്ധതി ഉപേക്ഷിച്ച് ബോയിംഗ് വിമാനക്കമ്പനി; തീരുമാനം കോവിഡിനെത്തുടര്‍ന്ന്

യുഎസ് എയ്റോസ്പേസ് ഭീമനായ ബോയിംഗ് ഇന്ത്യയുടെ എയ്റോസ്പേസ് ഹബില്‍ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കാനുള്ള പദ്ധതികള്‍ നിര്‍ത്തിവച്ചു. മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ഉന്നതതല ക്ലിയറന്‍സ് കമ്മിറ്റി (എസ്എച്ച്എല്‍സിസി) യോഗം ബോയിംഗിന്റെ അഭ്യര്‍ത്ഥന അംഗീകരിച്ചു.

കൊവിഡ് -19 മഹാമാരി മൂലം മന്ദഗതിയിലുള്ള ആവശ്യം കണക്കിലെടുത്ത് ബെംഗളൂരുവില്‍ നിര്‍മാണ പദ്ധതികള്‍ തുടരേണ്ടതില്ലെന്ന് കമ്പനി തീരുമാനിക്കുകയായിരുന്നു. 1,150 കോടി മുതല്‍മുടക്കില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള എയ്റോസ്പേസ് പാര്‍ക്കില്‍ 36 ഏക്കര്‍ സ്ഥലത്ത് എഞ്ചിനീയറിംഗ്, ഉല്‍പ്പന്ന വികസന കേന്ദ്രം സ്ഥാപിക്കാനുള്ള ബോയിംഗിന്റെ പദ്ധതിക്ക് രണ്ട് വര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു.

യുഎസിലെ പദ്ധതിക്ക് ശേഷം തങ്ങളുടെ രണ്ടാമത്തെ വലിയ കേന്ദ്രമായി ബെംഗളൂരു പദ്ധതി ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. 13,341 തൊഴിലവസരങ്ങളുള്ള 26,659 കോടി മുതല്‍ മുടക്കുള്ള അഞ്ച് പ്രോജക്ടുകളാണ് കമ്മിറ്റി അംഗീകരിച്ചിരുന്നത്. അതേസമയം, കര്‍ണാടകയിലെ എളുപ്പത്തിലുള്ള ബിസിനസ്സ് ആരംഭിക്കലിന്റെ ഭാഗമായി യെഡിയൂരപ്പ ഒരു സത്യവാങ്മൂലം അടിസ്ഥാനമാക്കിയുള്ള ക്ലിയറന്‍സ് (എബിസി) പദ്ധതി ആരംഭിച്ചു.

വിവിധ വകുപ്പുകളില്‍ നിന്ന് തിരഞ്ഞെടുത്ത 15 വ്യവസായ സേവനങ്ങള്‍ ഈ പദ്ധതിയില്‍ ഉണ്ടാകും. നിര്‍മ്മാണ വ്യവസായങ്ങള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും സത്യവാങ്മൂലം അടിസ്ഥാനമാക്കിയുള്ള ക്ലിയറന്‍സിന് അര്‍ഹതയുണ്ട്. മൂന്ന് വര്‍ഷത്തേക്കുള്ള പ്രാരംഭ കാലയളവിലോ വാണിജ്യ പ്രവര്‍ത്തന തീയതി വരെയോ സര്‍ക്കാര്‍ അനുമതികളായി ഇത് പരിഗണിക്കും.

Read more topics: # Boeing, # ബോയിംഗ്,

Related Articles

© 2024 Financial Views. All Rights Reserved