
ബെയ്ജിങ്: എത്യാപ്യ വിമാന അപകടം മൂലം ബോയിങ് 737 മാക്‌സ് 8 വിമാനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്ന വീണ് 346 പേരുടെ ജീവന്‍ പൊലിഞ്ഞു പൊയതിനു പിന്നാലെ ബോയിങ് 737 മാക്‌സ് 8 വിമാനങ്ങളുടെ പ്രവര്‍ത്തനവും സര്‍വീസും താത്ക്കാലികമായി നിര്‍ത്തിവെക്കാനാണ് ഇപ്പോള്‍ ചൈനയും എത്യോപ്യയും തീരുമാനിച്ചിട്ടുള്ളത്. ലോകത്തിലെ പല വിമാന കമ്പനികളുടെയും വിമാനങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത് ബോയിങാണ്. അടുത്തിടെ നിര്‍മ്മിച്ച ബോയിങ് 737 മാക്‌സ് 8 വിമാനങ്ങള്‍ പലപ്പോഴായി വലിയ വെല്ലുവിളിയാണ് ഉണ്ടാക്കിയിട്ടുള്ളത്. വിമാനത്തിന്റെ സുരക്ഷയെ സംബന്ധിച്ച് വലിയ ആരോപണങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്ന് വരുന്നത്. എത്യോപ്യന്‍ അപകടം മൂലം ബോയിങിലുള്ള ലോക രാജ്യങ്ങളുടെ വിശ്വാസമെല്ലാം പാടെ നഷ്ടപ്പെട്ടുവെന്നാണ് വാര്‍ത്തകളിലൂടെ ഇപ്പോള്‍ മനസ്സിലാക്കാന്‍ പറ്റുന്ന കാര്യം.
കഴിഞ്ഞ ദിവസം എത്യോപ്യയില്‍ തകര്‍ന്നു വീണ വിമാനമാണ് ബോയിങ് മാക്‌സ് 8 വിമാനം. അഡിസ് അബാബിയില്‍ നിന്ന് കെനിയയിലെ നെയ്‌റോബിയയിലേക്ക് പറന്നുയര്‍ന്ന വിമാനം ടേക്ക് ഓഫ് ചെയ്യുനന്നതിനിടെയാണ് തകര്‍ന്ന് വീണത്. വിമാനം ഇപ്പോള്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം ബോയിങ് സര്‍വീസ് നിര്‍ത്തിവെക്കാനാണ് ചെനയുടെ തീരുമാനം. പുതിയ വിമാനം തകര്‍ന്ന് വീണതെന്നാണെന്ന് ഇനിയും വ്യക്തമല്ല. അതേസമയം സുരക്ഷാ പ്രശ്‌നങ്ങള്‍ തന്നെയാണെന്ന്ാണ് വിലയിരുത്തുന്നത്. ബോയിങ് വിമാനത്തിന്റെ സര്‍വീസിന്റെ സുരക്ഷാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. സര്‍വീസുകള്‍ നിര്‍ത്തിയാല്‍ കമ്പനി സാമ്പത്തിക പ്രതിസന്ധി നേരിടുമെന്നുറപ്പാണ്.