ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ടിക്കറ്റ് ബുക്കിംഗ് അവകാശം നേടി ബുക്ക്മൈഷോ

March 24, 2022 |
|
News

                  ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ടിക്കറ്റ് ബുക്കിംഗ് അവകാശം നേടി ബുക്ക്മൈഷോ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15-ാം പതിപ്പിന്റെ ടിക്കറ്റ് ബുക്കിംഗിനുള്ള അവകാശം ബുക്ക്മൈഷോ നേടി. എക്സ്‌ക്ലൂസീവ് ടിക്കറ്റിംഗ് അവകാശങ്ങള്‍ക്കൊപ്പം, ഐപിഎല്ലിന്റെ 15-ാം എഡിഷന്റെ ഗേറ്റ് എന്‍ട്രി, സ്പെക്ടറ്റര്‍ മാനേജ്മെന്റ് സേവനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്റ്റേഡിയങ്ങള്‍ക്കുമുള്ള വേദി സേവനങ്ങളും അവര്‍ നിയന്ത്രിക്കും.

നിലവിലെ സീസണില്‍ മുംബൈ, നവി മുംബൈ, പൂനെ എന്നിവിടങ്ങളിലായി നാല് സ്റ്റേഡിയങ്ങളിലായി 70 മത്സരങ്ങളാണുള്ളത്. മുംബൈയിലെ വാങ്കഡെയിലും ബ്രാബോണ്‍ സ്റ്റേഡിയത്തിലും 20 മത്സരങ്ങള്‍ വീതവും നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ 15 മത്സരങ്ങളും പൂനെയിലെ എംസിഎ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ 15 മത്സരങ്ങളും നടക്കും. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മില്‍ ശനിയാഴ്ച വാങ്കഡെ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം.

ചെന്നൈ സൂപ്പര്‍ കിംഗ്സ്, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, പഞ്ചാബ് കിംഗ്സ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നിങ്ങനെ 10 ടീമുകളുള്ള നിലവിലെ സീസണ്‍ വലുതും മികച്ചതുമാണ്. ബുധനാഴ്ച മുതല്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് 800 രൂപ മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് ബുക്ക്മൈഷോയിലെ അനില്‍ മഖിജ പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved