കോവിഡിന് ശേഷം കുതിപ്പുമായി ബുക്ക്മൈഷോ; ടിക്കറ്റ് ബുക്കിംഗ് എക്കാലത്തേയും ഉയര്‍ന്ന നിലയില്‍

May 28, 2022 |
|
News

                  കോവിഡിന് ശേഷം കുതിപ്പുമായി ബുക്ക്മൈഷോ;  ടിക്കറ്റ് ബുക്കിംഗ് എക്കാലത്തേയും ഉയര്‍ന്ന നിലയില്‍

ന്യൂഡല്‍ഹി: കോവിഡിന് ശേഷം ഉപഭോക്താക്കളില്‍ എക്കാലത്തേയും ഉയര്‍ന്ന തിരക്കിന് സാക്ഷ്യം വഹിച്ച് ബുക്ക്മൈഷോ. പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മാസത്തില്‍ 2.9 കോടിയുടെ ടിക്കറ്റ് ബുക്കിംഗാണ് കമ്പനിക്കുണ്ടായിരിക്കുന്നത്. ട്രാന്‍സാക്ഷന്‍ വീഡിയോ ഓണ്‍-ഡിമാന്‍ഡ് (ടിവിഒഡി) സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ഏപ്രിലില്‍ 52,000 കോടി സ്ട്രീമുകളുടെ വില്‍പ്പനയോടെ ഏറ്റവും ഉയര്‍ന്ന ഇടപാട് രേഖപ്പെടുത്തിയതായി കമ്പനി അറിയിച്ചു.

2020 ജനുവരിയില്‍ ബുക്ക്മൈഷോ 22 ദശലക്ഷത്തിലധികം ടിക്കറ്റ് വില്‍പ്പന നടത്തിയിട്ടുണ്ട്. 2020 ഒക്ടോബറിനും 2021 ഫെബ്രുവരിക്കും ഇടയില്‍ പ്രതിമാസ വില്‍പ്പന ശരാശരി 20 ലക്ഷത്തിലധികം ടിക്കറ്റുകളാണ്. 2021 ജനുവരിയില്‍ ഇത് ഉയര്‍ന്ന് അഞ്ച് ദശലക്ഷത്തിലധികമായി. 2021 ഒക്ടോബറിനും 2022 മാര്‍ച്ചിനും ഇടയില്‍, ശരാശരി പ്രതിമാസ ടിക്കറ്റ് വില്‍പ്പന 1.2 കോടിയിലെത്തി. ഇത് കോവിഡ് തരംഗത്തിന്റെ അവസാനത്തിനുശേഷം ഉപഭോഗത്തില്‍ ആറിരട്ടി വളര്‍ച്ചയെ സൂചിപ്പിക്കുന്നു.

രാജ്യത്തെ തീയറ്ററുകളില്‍ ആളുകളുടെ എണ്ണം നിയന്ത്രിച്ചിരുന്നത് എടുത്തു കളഞ്ഞതിന് ശേഷം 2021 ഒക്ടോബറില്‍, ഒന്‍പത് ദിവസങ്ങള്‍ക്കുള്ളില്‍ 7 ദശലക്ഷം ടിക്കറ്റുകളാണ് ബുക്ക്മൈഷോ വിറ്റത്. ഇക്കഴിഞ്ഞ ഏപ്രില്‍ 29 ദശലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. മാര്‍ച്ചില്‍ 26 ദശലക്ഷം ടിക്കറ്റുകളാണ് വിറ്റത്.

Related Articles

© 2024 Financial Views. All Rights Reserved