
ന്യൂഡല്‍ഹി:യുദ്ധ സമാനമായി ഭിതീ കാരണം രാജ്യത്തെ 65 ഓളം വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്തു. ഇന്ത്യയും പാകിസ്ഥാനും പരസ്പരം പോര്‍വിളികള്‍ നടത്തുന്നതിനിടെയാണ് കൂടുതല്‍ വിമാന സര്‍വീസ് റദ്ദ് ചെയ്തത്. തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ നിന്ന് 47 വിമാന സര്‍വീസും, മുംബൈയില്‍ നിന്ന് 16 വിമാന സര്‍വീസും റദ്ദ് ചെയ്തു. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടന്ന സാഹചര്യത്തിലാണ് വിമാന സര്‍വീസ് റദ്ദ് ചെയ്തത്. വിമാനം റാഞ്ചല്‍ അടക്കമുള്ള സുരക്ഷാ പ്രശ്‌നങ്ങളും നിലനില്‍ക്കുന്നത് കൊണ്ടാണ് ഇത്തരമൊരു തീരുാമനം എടുത്തത്.
ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട 25 വിമാന സര്‍വീസും, ഡല്‍ഹി വിമാനത്തവളത്തിലേക്ക് എത്തിച്ചേരേണ്ട 22 വിമാനങ്ങളും റദ്ദ് ചെയ്തു. വിമാന സര്‍വീസ് റദ്ദ് ചെയ്തതോടെ യാത്രക്കാര്‍ വലഞ്ഞു.അതേസമയം സൗദിയും യുഎഇയും പാകിസ്ഥാനിലേക്കുള്ള വിമാനങ്ങള്‍ റദ്ദ് ചെയ്തു. എമിറേറ്റ്‌സ് അടക്കമുള്ള വിമാനങ്ങള്‍ റദ്ദ് ചെയ്തതോടെ യാത്രക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കാരണമാണ് പാകിസ്ഥാനിലേക്കുള്ള വിമാന സര്‍വീസ് യുഎഇ റദ്ദ് ചെയ്യാന്‍ കാരണം. യാത്രക്കാര്‍ ട്രാവല്‍ ഏജന്‍സിയുമായി ബന്ധപ്പെടണമെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു.