ബിപിസിഎല്ലിന്റെ മൂല്യനിര്‍ണയം നടത്താന്‍ 50 ദിവസം സമയം; കമ്പനിക്ക് എട്ട് ലക്ഷം കോടി രൂപയുടെ ആസ്തി

November 25, 2019 |
|
News

                  ബിപിസിഎല്ലിന്റെ മൂല്യനിര്‍ണയം നടത്താന്‍ 50 ദിവസം സമയം; കമ്പനിക്ക് എട്ട് ലക്ഷം കോടി രൂപയുടെ ആസ്തി

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ എണ്ണ കമ്പനിയാണ് ബിപിസിഎല്‍. കമ്പനിയെ വില്‍ക്കുന്നതിനെതിരെ കേന്ദ്രസര്‍ക്കാറിന് നേരെ ശക്തമായ വിമര്‍ശനനമാണ് ഉയര്‍ന്നുവരുന്നത്. വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ എന്തിനാണ് സ്വകാര്യവത്ക്കരണം ശക്തമാക്കുന്നത് എന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. കൊച്ചി റിഫൈനറി ഉള്‍പ്പടെ രാജ്യത്തെ നാല് എണ്ണ ശുദ്ധീകരണ  ശാലകളില്‍ നിന്നായി 3.83 ടണ്‍ ക്രൂഡോയില്‍ സംസ്‌ക്കരിക്കാനടക്കം ശേഷിയുള്ള ബിപിസിഎല്ലിന് എട്ട് ലക്ഷം കോടി രൂപയിലധികം ആസ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഓഹരി വിലയ്ക്ക് തുച്ഛമായ ഉറപ്പാണ് കമ്പനി നകുന്നത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ കമ്പനിയായ ബിപിസിഎല്ലിന്റെ ഓഹരി തുച്ഛമായ വിലയ്ക്കാണ് നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്. വിപണി മൂല്യം ഏതാണ്ട് 1.10 ലക്ഷം കോടി രൂപ മാത്രമാകുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ സര്‍ക്കാര്‍ സ്വാകര്യവ്തക്കരണം ശ്ക്തമാക്കുന്നതിലൂടെ നഷ്ടം ഉണ്ടാകാനാണ് സാധ്യത കൂടുതല്‍. 

നിലവില്‍ കേന്ദ്രസര്‍ക്കാറിന്റെ കൈവശം 53.29 ശതമാനം ഓഹരികളാണുള്ളത്. ഈ ഓഹരികളാണ് കേന്ദ്രസര്‍ക്കാര്‍ വന്‍തോതില്‍ വിറ്റഴിക്കാനുള്ള നീക്കം നടത്തുന്നത്. എന്നാല്‍ ഓഹരി വിലയുമായി ബന്ധപ്പെട്ട കണക്കുകള്‍ക്കിടയില്‍ വിദഗ്ധര്‍ വ്യത്യസ്ത അഭിപ്രായങ്ങളുമായാണ് മുന്‍പോട്ട് പോകുന്നത്. നിലവിലെ ഓഹരി വില കണക്കാക്കിയാല്‍ 60000 കോടി രൂപയില്‍ താഴെ മാത്രമേ ലഭിക്കുകയുള്ളുവെന്നാണ് റിപ്പോര്‍ട്ട്. 25 ശതമാനം ഓഹരി വില കല്‍പ്പിച്ചാല്‍ മാത്രമേ  75000 കോടി രൂപയിലേക്കെത്തുകയുള്ളുവെന്നാണ് റിപ്പോര്‍ട്ട്. 

മൂല്യനിര്‍ണയത്തിന് നിശ്ചയിച്ചിട്ടുള്ളത് 50 ദിവസം

ബിപിസിഎല്ലില്‍ സ്വകാര്യവത്ക്കരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ ബിപിസിഎല്ലിന്റെ മൂല്യനിര്‍ണയത്തിന് കേന്ദ്രം ഉടന്‍തന്നെ ഏജന്‍സിയെ ചുമതലപ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 50 ദിവസമാണ് കമ്പനി മൂല്യനിര്‍ണയത്തിന് സമയം അനുവദി്ച്ചിട്ടുള്ളത്. ഇതിനായുള്ള താത്പര്യ പത്രം ഉടന്‍തന്നെ ക്ഷണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബിപിസിഎല്ലിന്റ മറ്റ് റിഫൈനറിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വ്യക്തത നല്‍കുക, പമ്പുകളുടെയും മറ്റ് വിവരങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണത്. ഇത് രണ്ട് ഘട്ടങ്ങളിലായാകും പൂര്‍ത്തീകരിക്കുക. കേരളത്തിന്റെ മുഖമായ കൊച്ചി റിഫൈനറിക്ക് മാത്രമായി ഒന്നര ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. എറണാംകുളം അമ്പലമുക്കില്‍ 1500 ഏക്കറിലാണ് കൊച്ചി എണ്ണ ശുദ്ധീകരണ ശാല വ്യാപിച്ചുകിടക്കുന്നത്. പ്രതിവര്‍ഷം 1.55 ടണ്‍ ക്രൂഡ് സംസ്‌ക്കരിച്ചെടുക്കാന്‍ ശേഷിയുള്ളതാണ് കൊച്ചി റിഫൈനറി.  വിവിധ പെട്രോകെമിക്കല്‍ പദ്ധതിക്ക് മാത്രമായി 33000 കോടി രൂപയോളമാണ് ചിലഴിക്കുന്നത്. വിവിധ വികസന പ്രവര്‍ത്തനങ്ങളടക്കം ഇവിടെ പുരോഗമിക്കുന്നുണ്ട്.  

Related Articles

© 2025 Financial Views. All Rights Reserved