
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും ലാഭമുള്ള പൊതുമേഖലാ കമ്പനിയായ ബിപിസിഎല്‍ ഓഹരി വില്‍പ്പന ഒരുമാസത്തേക്ക് നീട്ടിയതായി റിപ്പോര്‍ട്ട്. കോവിഡ്-19 ഭീതി മൂലമുണ്ടായ മോശം ധനസ്ഥിതിയാണ് ഓഹരി വില്‍പ്പന നീട്ടിവെക്കാന്‍ കാരണം. കൂടാതെ താത്പര്യപത്രം സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് രണ്ടില്‍ നിന്ന് ജൂണ്‍ 13 ലേക്കും നീട്ടി. എന്നാല്‍ ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും, മെമ്മോറാണ്ടമടക്കമുള്ള കാര്യങ്ങളെ പറ്റിയുമുള്ള സംശയങ്ങള്‍ക്ക് മെയ് 14 വരെ ഉന്നയിക്കാമെന്നും നിക്ഷേപ പൊതുആസ്തി നിയന്ത്രണ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
മോശം ധനസ്ഥിതിയും, കോവിഡ്-19 ഭീതിമൂലമുണ്ടായ മോശം സാഹചര്യമാണ് വില്‍പ്പന നീട്ടാന്‍ സര്‍ക്കാര്‍ അധികൃതര്‍ തീരുമാനിച്ചിട്ടുള്ളത്. കമ്പനിയില്‍ സര്‍ക്കാറിന് സ്വന്തമായിട്ടുള്ള 52.98 ശതമാനം ഓഹരികള്‍ക്ക് 50,000 കോടി രൂപയാണ് മൂല്യം കണക്കാക്കുന്നത്. അതേസമയം മോശം ധനസ്ഥി സ്ഥിതി ഓഹരി വില്‍പ്പന നടത്തുന്നത് അത്ര നല്ല നീക്കമല്ലെന്നും, കൂടാതെ അന്താരാഷ്ട്ര എണ്ണ വിപണിയിലുണ്ടായ പ്രതിസന്ധി ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിടുന്നത്.
ആഗോള എണ്ണവിപണിയിലെ പ്രതിസന്ധിയും, മോശം ധനസ്ഥിതയുമെല്ലാം ബിപിസിഎല്ലിന്റെ വില്‍പ്പനയെ ഗുരുതരമായി ബാധിക്കുമെന്നാണ് പറയുന്നത്. ഒരു വര്‍ഷമെങ്കിലും സമയമെടുക്കും കാര്യങ്ങള്‍ നേരെയാകാന്‍. ഈ ഘട്ടത്തില്‍ വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ വില്‍പ്പന നടത്താന്‍ പാടില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.