
ന്യൂഡല്‍ഹി: ഭാരത് പെട്രോളിയം കോര്‍പറേഷന്‍ പൂര്‍ണമായും സ്വകാര്യവ്തക്കരിക്കുന്നതിനെതിരെ ബിപിസിഎല്ലിലെ എക്‌സിക്യൂട്ടീവര്‍മാരും രംഗത്തെത്തിയതായി സൂചന. വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയെ സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യമാണ് വിവിധ കോണുകളില്‍ നിന്ന് ഇ്‌പ്പോള്‍ ഉയര്‍ന്നുവരുന്നത്. ഇതോടെ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കം കേന്ദ്രസറിന് മുന്‍പില്‍ വെല്ലുവിളിയായി നില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ തീരമാനത്തില്‍ നിന്ന് പിന്‍മാറമണെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ എണ്ണ കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ ഓഹരി വില്‍ക്കുന്നതിലൂടെ സര്‍ക്കാറിന് ഭീമമായ തുക നഷ്ടം വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാറിന് 74,000 കോടി രൂപയോളം ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുമ്പോള്‍ 4.46 ലക്ഷം കോടി രൂപയുടെ നഷ്ടം വന്നേക്കുമെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം മൊത്തത്തിലുള്ള വിപണി മൂല്യം ഒമ്പത് ലക്ഷം കവിയുമെന്ന പബ്ലിക് സെക്ടര്‍ ഓഫീസേഴ്സ് അസോസിയേഷന്റെ കണക്കുകളേക്കാള്‍ വിപരീതമായിട്ടാണ് ഈ ററിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്. സര്‍ക്കാറിന്റെ കൈവശമുള്ള 53.29 ശതമാനം ഓഹരികളാണ് വില്‍ക്കാനുള്ള നീക്കം നടത്തുന്നത്. 30 ശതമാനം പ്രീമിയം ഓഹരികള്‍ വിറ്റഴിക്കുന്നത് വഴിയാണ് സര്‍ക്കാര്‍ 74,000 കോടി രൂപയോളം മൂലധനസമാഹരണം ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്.
അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 53.29 ശതമാനം ഓഹരികള്‍ക്ക് 5.2 ലക്ഷം കോടി രൂപയോളമാണ് ലഭിക്കുകയെന്നതാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.ഫെഡറേഷന്‍ ഓഫ് ഓയില്‍ പിഎസ്യു ഓഫീസേഴ്‌സ്, കോണ്‍ഫെഡറേഷന്‍ ഓഫ് മഹാരാഷ്ട്ര കമ്പനി ഓഫീസേഴ്സ് അസോസിയേഷന്‍സ് എന്നിവയുടെ പിന്തുണയുള്ളതാണ് പൊതുമേഖലാ ഓഫീസര്‍മാരുടെ അസോസിയേഷന്‍. അതേസമയം കമ്പനിയുടെ ആകെ ആസ്തി മൂല്യം 7,50,730 കോടി രൂപയാണ് ആകെ കണക്കാക്കുന്നത്. ശുദ്ധീകരണ ശേഷിക്ക് 1,76,500 കോടി രൂപയും, ടെര്‍മിനലിന് 80,000 കോടി രൂപയോളവും, റീട്ടെയ്ല്‍ ഔട്ട്ലെറ്റിന് 11,120 കോടി രൂപയും, പൈപ്പ്ലൈനിന് 22,700 കോടി രൂപയോളമാണ് കണക്കാക്കുന്നത്. അതേസമയം അപ്സ്ട്രീറ്റ് ബിസിനസ് മേഖലയ്ക്ക് 46,000 കോടി രൂപയും, ഹോള്‍ഡിങ് മേഖലയ്ക്ക് 7800 കോടി രൂപയുമാണെന്നാണ് ഹിന്ദ്ു പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്ന്ത്.
എന്നാല്‍ കമ്പനിയുടെ ഓഹരി വില്‍പ്പനയിലൂടെ സര്‍ക്കാറിന് നഷ്ടം വരുമെന്നും സ്വകാര്യ കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമാകും ഇതിന്റെ നേട്ടം കൊയ്യാന്‍ സാധിക്കുകയെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. അതേസമയം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നുവരുന്നത്.
നിലവില്‍ കൊച്ചി റിഫൈനറി ഉള്‍പ്പടെ രാജ്യത്തെ നാല് എണ്ണ ശുദ്ധീകരണ ശാലകളില്‍ നിന്നായി 3.83 ടണ്‍ ക്രൂഡോയില്‍ സംസ്‌ക്കരിക്കാനടക്കം ശേഷിയുള്ള ബിപിസിഎല്ലിന് എട്ട് ലക്ഷം കോടി രൂപയിലധികം ആസ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഓഹരി വിലയ്ക്ക് തുച്ഛമായ ഉറപ്പാണ് കമ്പനി നകുന്നത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ കമ്പനിയായ ബിപിസിഎല്ലിന്റെ ഓഹരി തുച്ഛമായ വിലയ്ക്കാണ് നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്. വിപണി മൂല്യം ഏതാണ്ട് 1.10 ലക്ഷം കോടി രൂപ മാത്രമാകുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ സര്‍ക്കാര്‍ സ്വാകര്യവ്തക്കരണം ശ്ക്തമാക്കുന്നതിലൂടെ നഷ്ടം ഉണ്ടാകാനാണ് സാധ്യത കൂടുതല്‍.