
ന്യൂഡല്‍ഹി:രാജ്യത്തെ ഏറ്റവും പ്രമുഖ കമ്പനികളിലൊന്നായ ബിപിസിഎല്ലിന്റെ അറ്റലാഭത്തില്‍ ഇടിവ് വന്നതായി റിപ്പോര്‍ട്ട്. 2019-2020 സാമ്പത്തിക വര്‍ഷത്തിലവസാനിച്ച ഒന്നാം പാദത്തില്‍ ബിപിസിഎല്ലിന്റെ അറ്റലാഭത്തില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏകദേശം 41.48 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. കമ്പനിയുടെ അറ്റലാഭം 1,799.59 കോടി രൂപയായി ചുരുങ്ങിയെന്നാണ് കമ്പനി പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ അറ്റലാഭമായി രേഖപ്പെടുത്തിയത് 3,075.06 കോടി രൂപയാണന്നൊണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം കമ്പനിയുടെ വരുമാനത്തില്‍ ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ 4.01 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുളിലൂടെ വ്യക്തമാക്കുന്നത്. കമ്പനിയുടെ വരുമാനം 86,956.29 കോടി രൂപയില്‍ നിന്ന് 83,605.07 കോടി രൂപയായി ചുരുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. എണ്ണ ഉത്പാദനത്തിലുണ്ടായ ഇടിവ് മൂലമാണ് കമ്പനിയുടെ ലാഭത്തിലും വരുമാനത്തിലും ഇടിവിന് കാരണമായതെന്നാണ് വിലയിരുത്തല്‍.