ലണ്ടന്‍: ബ്രെക്‌സിറ്റില്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ പുതിയ കരാറിറിലെത്തിയതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയന്‍ നേതാക്കന്മാരുടെ കൂടിക്കാഴ്ചയ്ക്കു മുന്‍പാണ് ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ പരിഹാര ഫോര്‍മുലയുണ്ടാക്കിയത്. എന്തു വില കൊടുത്തും ബ്രക്സിറ്റിന് ഇറങ്ങി പുറപ്പെട്ട ബോറിസ് ജോണ്‍സണ്‍ യൂറോപ്യന്‍ യൂണിയനുമായി കരാറില്‍ ഏര്‍പ്പെടാന്‍ ആവാതെ നോ ഡീല്‍ ബ്രക്സിറ്റിലേക്ക് നയിക്കുമെന്ന ആശങ്കകള്‍ക്ക് വിരാമമിട്ടു കൊണ്ട് വ്യാപാര കരാര്‍ ഉറപ്പിച്ചു ലോകത്തെ ഞെട്ടിച്ചു. ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വ്യാപാര കരാറോടെ ബ്രക്സിറ്റിന് അനുമതി നല്‍കിയതോടെ ബ്രിട്ടീഷ് വിപണി വീണ്ടും ഉണര്‍ന്നു. എന്നാല്‍ ഭരണകക്ഷിയായ ടോറികളുടെ സഖ്യകക്ഷിയായ നോര്‍ത്തേണ്‍ അയര്‍ലന്റിലെ ഡിയുപിയുടെ പിന്തുണ ഈ കരാറിന് ഇല്ല എന്നു വ്യക്തമായതോടെ ബ്രക്സിറ്റ് ബില്‍ പാസാക്കി എടുക്കാന്‍ സാധിക്കുമോ എന്ന ആശങ്കയും ഒപ്പം ഉണ്ട്. തെരേസാ മേയും യൂറോപ്യന്‍ യൂണിയനും ചേര്‍ന്നൊരുക്കിയ കരാര്‍ പലതവണ പാര്‍ലമെന്റില്‍ പരാജയപ്പെട്ടപ്പോഴാണ് ബോറിസ് പ്രധാനമന്ത്രിയാകുന്നത്.
ഇന്ന് ബ്രസല്‍സില്‍ വച്ചു ബോറിസും ജോണ്‍സണും യൂറോപ്യന്‍ യൂണിയന്‍ നേതാക്കന്മാരും തമ്മില്‍ നടത്താനിരുന്ന കൂടിക്കാഴ്ചയ്ക്കു മുന്‍പാണ് ഇരുകൂട്ടര്‍ക്കും അംഗീകരിക്കാവുന്ന കരാര്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നത്. കരാറിനെ കുറിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജങ്കറും ട്വിറ്ററിലൂടെയാണ് വെളിപ്പെടുത്തിയത്. രാവിലെ തന്നെയുണ്ടായ പുതിയ പ്രഖ്യാപനം വിപണിയ്ക്ക് വന്‍ ഉണര്‍വ്വാണ് നല്‍കിയിരിക്കുന്നത്. ബ്രിട്ടീഷ് പൗണ്ടിന്റെ വിനിമയ നിരക്ക് ഒരു ശതമാനത്തോളം ഉയര്‍ന്ന് ഡോളറിന് 1.29 എന്ന നിലയിലാണ് പൗണ്ട് സ്റ്റെര്‍ലിങിന്റെ വിനിമയ നിരക്ക് എത്തിയത്.
കരാറിന്റെ ബാക്കി നിയമ വശങ്ങളായിക്കും ഇനി ചര്‍ച്ച ചെയ്യുക. ഇന്നും നാളെയുമായി ബ്രസല്‍സില്‍ നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിക്കുശേഷം ശനിയാഴ്ച പാര്‍ലമെന്റില്‍ കരാര്‍ അവതരിപ്പിക്കാനും ബോറിസിനാകും. യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായ ഒരുരാജ്യവും ബ്രക്‌സിറ്റ് സംബന്ധിച്ച് ആക്ഷേപങ്ങളുന്നയിച്ചിട്ടില്ല എന്നതിനാല്‍, ഇന്നത്തെ ചര്‍ച്ചകള്‍ സുഗമമായി മുന്നേറുമെന്ന് നേരത്തെ തന്നെ സൂചനകള്‍ ഉണ്ടായിരുന്നു. അതേസമയം, ഇപ്പോഴും ആശങ്ക സൃഷ്ടിക്കുന്നത് ഡിയുപി നേതാവ് ആര്‍ലിന്‍ ഫോസ്റ്ററടക്കമുള്ളവര്‍ ഉയര്‍ത്തിയ എതിര്‍പ്പുകളാണ്. ബ്രസല്‍സില്‍ നടക്കുന്ന ചര്‍ച്ചകളിലും ഈ ആശങ്കകള്‍ നിഴലിക്കും.

അയര്‍ലന്‍ഡുമായുള്ള ബ്രക്‌സിറ്റ് നീക്കുപോക്കുകള്‍, ഗുഡ് ഫ്രൈഡേ എഗ്രിമെന്റിന് വിരുദ്ധമാകുമെന്നും അത് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ജനങ്ങളെ ബോധ്യപ്പെടുത്താനാകില്ലെന്നുമെന്നാണ് ഡിയുപിയുടെ വാദം. ബോറിസിന്റെ നീക്കങ്ങളെ വീറ്റോ ചെയ്യാന്‍ ഡിയുപി നിര്‍ബന്ധിതരാകുമെന്നും ഫോസ്റ്റര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.