ബ്രെക്‌സിറ്റ് പിന്മാറ്റ കരാറിന് പുതിയ നിര്‍ദേശങ്ങളുമായി ബ്രിട്ടീഷ് എംപിമാര്‍; നിര്‍ദേശങ്ങള്‍ വോട്ടിനിട്ട് പാര്‍ലമെന്റ് പാസാക്കി

March 26, 2019 |
|
News

                  ബ്രെക്‌സിറ്റ് പിന്മാറ്റ കരാറിന് പുതിയ നിര്‍ദേശങ്ങളുമായി ബ്രിട്ടീഷ് എംപിമാര്‍; നിര്‍ദേശങ്ങള്‍ വോട്ടിനിട്ട് പാര്‍ലമെന്റ് പാസാക്കി

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്ക്കും സര്‍ക്കാറിനും പാര്‍ലമെന്റില്‍ വീണ്ടും തിരിച്ചടി. ബ്രെക്‌സിറ്റ് പിന്മാറ്റ കരാറിന് പുതിയ നിര്‍ദേശങ്ങളുമായി ബ്രിട്ടീഷ് എംപിമാര്‍ രംഗത്തെത്തിയതോടെ പാര്‍ലമെന്റില്‍ തെരേസാ മേയ് ഒറ്റപ്പെട്ട നിലയിലേക്കെത്തി. എംപിമാര്‍ സമര്‍പ്പിച്ച പുതിയ നിര്‍ദേശങ്ങള്‍ പാര്‍ലമെന്റില്‍ പാസായി. അതിനിടെ സര്‍ക്കാറില്‍ നിന്ന് രാജിവെച്ച് ബിസിനസ് മന്ത്രി റിച്ചാര്‍ഡ്  ഹാരിങ്ടണ്‍ ഉള്‍പ്പെടെയുള്ള ഭരണപക്ഷ എംപിമാര്‍ പുതിയ നിര്‍ദേശങ്ങളെ അനുകൂലിച്ച് വോട്ട് ചെയ്തു. 

302 വോട്ടിനെതിരെ 329 വോട്ട് നേടിയാണ് പാര്‍ലമെന്റ് പുതിയ നിര്‍ദേശങ്ങള്‍ പാസാക്കിയത്. 27 വോട്ടില്‍ തെരേസാ മേയ്ക്ക് കനത്ത തിരിച്ചടിയാണ് പാര്‍ലമെന്റില്‍ ഇപ്പോള്‍ നേരിട്ടിട്ടുള്ളത്. 

പുതിയ നിര്‍ദേശങ്ങള്‍ പാസാക്കി പ്രതിപക്ഷ എംപിമാര്‍ വോട്ടിനിടുന്നത് തെറ്റായ കീഴ് വഴക്കമാണെന്ന് തെരേസാ മേയ് ചൂണ്ടിക്കാട്ടി. നാളെ നടക്കുന്ന വോട്ടെടുപ്പില്‍ പാര്‍ലെമെന്റിന്റെ നിയന്ത്രണം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കായിരിക്കും. ഈ സാഹചര്യത്തില്‍ കനത്ത വെല്ലുവിളിയാണ് തെരേസാ മേയ് നേരിടുന്നത്.

 

Related Articles

© 2025 Financial Views. All Rights Reserved