
ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്മാറുന്നതിനുള്ള സമയം നീട്ടിക്കിട്ടാനുള്ള നീക്കങ്ങളാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ് ഇപ്പോള്‍ നടത്തുന്നത്. കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളും, ബ്രിട്ടന്‍ യൂറോപ്യന്‍ വിടുന്നത് വൈകിപ്പിക്കാനും പ്രതിപക്ഷ പാര്‍ട്ടി നേതാവായ ജെറമി കോബിനുമായി തെരേസാ മേയ് കൂടിക്കാഴ്ച നടത്തി. കോബിനുമായി ചര്‍ച്ച നടത്തുന്നതിനെ തെരേസാ മേയുടെ സ്വന്തം പാര്‍ട്ടി എതിര്‍ത്തുന്നുവെന്നാണ് വിവരം. കോബിന്റെ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നാണ് തെരേസാ മേയ്ക്ക് സ്വന്തം പാര്‍ട്ടി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
കൂടിക്കാഴ്ചയില്‍ ഇരു നേതാക്കളും ഒരേ സമീപനമാണ് എടുത്തത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് അനുകൂലമായതും, തൊഴിലാളികള്‍ക്ക് ഗുണകരമായ ഏത് നയങ്ങളെയും പിന്തുണക്കുമെന്ന് ജെറമി കോബിന്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം തെരേസാ മേയ് ഇപ്പോള്‍ കൂടുതല്‍ അനുനയ നീക്കങ്ങളാണ് നടത്തുന്നത്. കരാര്‍ നടപ്പിലാക്കാന്‍ വിമത എംപിമാരെയും, പ്രതിപക്ഷ എംപിമാരെയും ഒന്നിച്ചു നിര്‍ത്താനുള്ള ശ്രമമാണ് തെരേസാ മേയ് ഇപ്പോള്‍ നടത്തുന്നത്. ഇതിന് വേണ്ടിയാണ് തെരേസാ മേയ് യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനുള്ള കാലതമാസം നീട്ടിക്കൊണ്ടു പോകാന്‍ ആവശ്യപ്പെടുന്നത്.
യുറോപ്യന്‍ യൂണിയനുമയീ സഹകരിച്ചുള്ള കരാറുകള്‍ക്കാണ് തെരാസാ മേയ് പ്രാധാന്യം നല്‍കുന്നതെന്നാണ് ബ്രിട്ടനിലെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഏതെങ്കിലുമൊരു കരാറിലൂടെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ ഏപ്രില്‍ 12 വരെയാണ് സമയം നല്‍കിയിട്ടുള്ളത്. ഇതിനുള്ള തെരേസാ മേയുടെ തന്ത്രങ്ങള്‍ നടപ്പിലായില്ലെങ്കില്‍ ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധിയുണ്ടാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.