
ലണ്ടന്‍: ബക്‌സിറ്റ് കരാറില്ലാതെ ബ്രിട്ടന്‍ യൂറോപ്യന്‍ വിടാനുള്ള നീക്കത്തെ പാര്‍ലമെന്റ് എംപിമാര്‍ വോട്ടിനിട്ട് തള്ളി. ഇതോടെ ബ്രിട്ടന്‍ യൂറോപ്യന്‍ വിടുന്ന തീരുമാനം വൈകിയേക്കും. ബ്രെക്‌സിറ്റ് വൈകിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വീണ്ടും വോട്ടെടുപ്പ് നടക്കും. ബ്രെക്‌സിറ്റ് കരാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വോട്ടിനിട്ട് തള്ളുകയും, തെരേസാ മേയ് രാഷ്ട്രീയപരമായ പ്രതിസന്ധി ബ്രിട്ടനില്‍ നേരിടുകയും ചെയ്തിരുന്നു. ഇതോടെയാണ് തെരേസാ മേയ് കരാറില്ലാതെ ബ്രെക്‌സിറ്റ് നടപ്പിലാക്കാന്‍ വീണ്ടും മുന്നോട്ട് വന്നത്.
വോട്ടെടുപ്പില്‍ പങ്കെടുത്ത 312 എംപിമാര്‍ കരാറില്ലാതെ യൂറോപ്യന്‍ യൂണിന്‍ വിടുന്നതിനെ എതിര്‍ത്തു. അതേസമയം 308 പേര്‍ മാത്രമാണ് അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയത്. ഇപ്പോള്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള സാധ്യത വൈകുമെന്നാണ് സൂചന. കരാറോടെ പുറത്തു പോകാനായില്ലെങ്കില്‍ ബ്രിട്ടന് നിലിവിലെ സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയനെ സമീപിക്കാം. ഇത് മാത്രമാണ് ബ്രിട്ടനിന്റെ മുന്‍പിലുള്ള പുതിയ മാര്‍ഗം. ഇന്ന് വീണ്ടും ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കും. കരാറില്ലാതെ ബ്രെക്‌സിറ്റ് നടപ്പിലാക്കരുതെന്ന ഭേദഗതിയാണ് തേരേസാ മേയ്ക്ക് തരിച്ചടിയായത്. നാടകീയ രംഗങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പാര്‍ലമെന്റ് സാക്ഷ്യം വഹിച്ചത്. ഭരണപക്ഷം സ്വന്തം നയത്തിനെതിരെ വോട്ട് ചെയ്യാന്‍ എംപിമാരോട് ആവശ്യപ്പെടുന്ന കാഴ്ച ബ്രിട്ടന്റെ രാഷ്ട്രീയ ചരിത്രത്തിലെ ആദ്യത്തെ സംവമായിരിക്കും.