
കോവിഡും ലോക്ക്ഡൗണും വന്നതോടെ അധിക പേരും ബ്രോഡ്ബാന്‍ഡ് കണ്ക്ടിവിറ്റിയിലേക്ക് മാറി. വര്‍ക്ക് ഫ്രം ഹോം സംവിധാനം കൂടി വ്യാപകമായതോടെ വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ബ്രോഡ്ബാന്‍ഡുകള്‍ക്ക് ലഭിച്ചത്. തടസമില്ലാത്ത സേവനവും സ്പീഡും ആണ് ബ്രോഡ്ബാന്‍ഡിലേക്ക് ആളുകളെ ആകര്‍ഷിച്ചത്.
പ്രീപെയ്ഡ് താരിഫ് നിരക്കുകള്‍ എല്ലാ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരും ഈയിടെ വര്‍ധിപ്പിച്ചിരുന്നു. ഇപ്പോഴിതാ ബ്രോഡ്ബാന്‍ഡ് താരിഫിന്റെ കാര്യത്തില്‍ വര്‍ധനയുണ്ടാവുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഒരു ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം (എ.ആര്‍.പി.യു) ഉയര്‍ത്താതെ മുന്നോട്ടുപോകാനാവില്ലെന്ന് മേഘബല ബ്രോഡ്ബാന്‍ഡ് സഹസ്ഥാപകന്‍ താപബ്രത മുഖര്‍ജി പറഞ്ഞു. 20 ശതമാനം വരെ വര്‍ധന വരുത്തിയാലേ മുന്നോട്ടുപോകാനാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.