
പൊതുമേഖലാ പ്രതിരോധ വ്യോമയാന കമ്പനിയായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍) ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പണം കടം വാങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുന്നു.ഏപ്രില്‍ മുതല്‍ പുതിയ പദ്ധതികള്‍ വാങ്ങുകയോ ഏറ്റെടുക്കുകയോ ചെയ്യുന്നില്ലെന്നാണ് എച്ച്എഎല്‍ ന്റെ തീരുമാനം. ദശാബ്ദങ്ങളില്‍ ആദ്യമായിട്ടാണ് ഡിപ്പാര്‍ട്ട്‌മെന്റ് പി.എസ്.യു ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് ജീവനക്കാരുടെ ശമ്പളത്തിനായി 1000 കോടി കടമെടുത്തത്.
ഏപ്രില്‍ മാസത്തോടെ പദ്ധതികള്‍ പുതുതായി വാങ്ങുകയോ ഏറ്റെടുക്കുകയോ ചെയ്യാത്തതിനാല്‍ തെഴിലാളികള്‍ ആശങ്കയിലാണ്. ഒക്ടോബര്‍ 10 നാണ് ആദ്യമായി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എച്ച്.എ.എല്ലിന് മാത്രം 29,000 ജീവനക്കാര്‍ക്ക് വെറും മൂന്ന് മാസത്തേക്ക് മാത്രം നല്‍കാനുണ്ടായിരുന്നത് വെറും 1000 കോടി രൂപയായിരുന്നു.