ബ്രോക്കിങ് കമ്പനിയായ ഷെയര്‍വെല്‍ത്തും ക്യാപിറ്റല്‍ ക്വോഷ്യന്റും കൈകോര്‍ക്കുന്നു; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുള്ള ഉല്‍പന്നങ്ങളുമായി ക്യാപിറ്റല്‍ ക്വോഷ്യന്റ്

August 08, 2019 |
|
News

                  ബ്രോക്കിങ് കമ്പനിയായ ഷെയര്‍വെല്‍ത്തും ക്യാപിറ്റല്‍ ക്വോഷ്യന്റും കൈകോര്‍ക്കുന്നു; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുള്ള ഉല്‍പന്നങ്ങളുമായി ക്യാപിറ്റല്‍ ക്വോഷ്യന്റ്

തൃശൂര്‍: പ്രമുഖ ബ്രോക്കിങ് സ്ഥാപനമായ ഷെയര്‍വെല്‍ത്ത് സെക്യൂരിറ്റീസ് ലിമിറ്റഡ്, രാജ്യത്തെ ഏറ്റവും വലിയ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ക്യാപിറ്റല്‍ ക്വോഷ്യന്റുമായി കൈകോര്‍ക്കുന്നു. ഇതു സംബന്ധിച്ച ധാരണാപത്രം  ബാംഗ്ലൂരില്‍ ഒപ്പിട്ടതായി ഇരു കമ്പനികളുടെയും മേധാവികള്‍ തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങും നിക്ഷേപ തീരുമാനങ്ങളും അനായാസമാക്കുന്ന നിരവധി ഉല്പന്നങ്ങളും, സേവനങ്ങളും ക്യാപിറ്റല്‍ ക്വോഷ്യന്റ് മുന്നോട്ടു വയ്ക്കുന്നു. ബാംഗ്ലൂരില്‍ തുടങ്ങിയ ഈ ഫിനാന്‍ഷ്യല്‍ ടെക്നോളജി സ്റ്റാര്‍ട്ടപ്പ് ചുരുങ്ങിയ കാലം കൊണ്ട് രാജ്യത്താകമാനം ശ്രദ്ധേയമായി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സയന്‍സ് തുടങ്ങിയ നവ സാങ്കേതികവിദ്യകളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയിട്ടുള്ളതാണ് ക്യാപിറ്റല്‍ ക്വോഷ്യന്റ് അവതരിപ്പിച്ചിട്ടുള്ള ഉല്പന്നങ്ങള്‍.

കേരളത്തിലെ മുന്‍നിര സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനമായ ഷെയര്‍വെല്‍ത്ത്, സ്റ്റോക്ക് മാര്‍ക്കറ്റ് റിസര്‍ച്ച്, ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസറി എന്നിവയില്‍ മികച്ചു നില്‍ക്കുന്നു. ഷെയര്‍വെല്‍ത്തിന് ഈ രംഗത്തുള്ള അനുഭവസമ്പത്തും ശ്രദ്ധേയം. ഇരു കമ്പനികളും തമ്മിലുള്ള പങ്കാളിത്തം ഇടപാടുകാര്‍ക്ക് ഏറെ ഗുണകരമാകുമെന്ന് ഷെയര്‍വെല്‍ത്ത് സെക്യൂരിറ്റീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും, സിഇഒയുമായ ടി ബി രാമകൃഷ്ണന്‍ (രാംകി) തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങിലെ സാമ്പ്രദായിക രീതികളെ സാങ്കേതികവിദ്യകളുടെ പിന്‍ബലത്തില്‍ വിപ്ലവകരമായി മാറ്റുന്നതാണ് ക്യാപിറ്റല്‍ ക്വോഷ്യന്റിന്റെ ആപ്ലിക്കേഷനുകളെന്ന് കോ-ഫൗണ്ടറും സിഇഒയുമായ സൗസ്തവ് ചക്രബര്‍ത്തി പറഞ്ഞു.

രാജ്യത്താകമാനമുള്ള ഇടപാടുകാരെ സമ്പുര്‍ണ്ണ സാമ്പത്തിക സ്വാതന്ത്ര്യത്തിലേയ്ക്ക് നയിക്കുകയാണ് ഈ ധാരണയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരു കമ്പനികളും തമ്മിലുള്ള ധാരണാപത്രം ചടങ്ങില്‍ കൈമാറി. ഷെയര്‍വെല്‍ത്ത് ഡയറക്റ്റര്‍മാരായ ടിവിഎന്‍ ഗിരിഷ് കുമാര്‍, അഡ്വ. എവൈ ഖാലിദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഷെയര്‍വെല്‍ത്ത് സെക്യൂരിറ്റീസ് ലിമിറ്റഡ്

തൃശൂര്‍ കേന്ദ്രമായ ഷെയര്‍വെല്‍ത്ത് സെക്യൂരിറ്റീസ് ലിമിറ്റഡ് സംസ്ഥാനത്തെ മുന്‍നിര ഷെയര്‍ ബ്രോക്കിങ്ങ് സ്ഥാപനമാണ്. മാര്‍ക്കറ്റ് റിസര്‍ച്ച്, ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസറി, വാല്യു ഇന്‍വെസ്റ്റ്മെന്റ് എന്നിവയില്‍ പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുണ്ട്. കമ്പനിക്ക് പാന്‍ ഇന്ത്യ സാന്നിദ്ധ്യവുമുണ്ട്. കേരളത്തില്‍ വെല്‍ത്ത്  മാനേജ്മെന്റ്  രംഗത്തെ കിടയറ്റ സംരംഭകരിലൊരാളായ ടി ബി രാമകൃഷ്ണനാണ് (റാംകി) ഷെയര്‍വെല്‍ത്ത് സ്ഥാപകന്‍.

ക്വോഷ്യന്റ് ഡിജിറ്റല്‍ സൊല്യൂഷന്‍സ്

2017ല്‍ ബംഗളുരുവില്‍ തുടങ്ങിയ ഫിനാന്‍ഷ്യല്‍ ടെക്നോളജി സ്റ്റാര്‍ട്ടപ്പ് ആണ് ക്വോഷ്യന്റ് ഡിജിറ്റല്‍ സൊല്യൂഷന്‍സ്. സൗസ്തവ് ചക്രബര്‍ത്തി, ഗൗതം റെഡ്ഡി, അനില്‍ ഭട്ട്, അജയ് പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് കമ്പനിക്ക് തുടക്കം കുറിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായി വളര്‍ന്നു. എ ഐ, ഡാറ്റാ സയന്‍സ് തുടങ്ങിയ നവ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നവയാണ് കമ്പനി അവതരിപ്പിച്ചിട്ടുള്ള ആപ്ലിക്കേഷനുകള്‍. രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന ഫിനാന്‍ഷ്യല്‍ പ്ലാനിങ് വര്‍ക്ക്ഷോപ്പുകള്‍ ശ്രദ്ധേയം. ആത്യന്തികമായി എല്ലാ പൗരന്മാരുടെയും സമ്പൂര്‍ണ്ണ സാമ്പത്തിക സ്വതന്ത്ര്യമെന്ന ലക്ഷ്യമാണ് കമ്പനിക്കുള്ളത്.

Related Articles

© 2025 Financial Views. All Rights Reserved