
ബ്രൂക്ക് ഫീള്‍ഡ് അസറ്റ്മാമനേജ്‌മെന്റ് ഇപ്പോള്‍ പുതിയ നീക്കം നടത്തിയിരിക്കുകയാണ്. പ്രമുഖ കമ്പനിയായ പിരാമലിന്റെ 1500 കോടി രൂപയോളം വരുന്ന വായ്പ ബ്രൂക്ക് ഫീള്‍ഡ് ഏറ്റെടുത്തേക്കും. പിരാമല്‍ കാപ്പിറ്റല്‍ ആന്‍ഡ് ഹൗസിങ്, ഹൗസിങ് ഫിനാന്‍സ് എന്നിവര്‍ നല്‍കിയ വായ്പയാണ് ബ്രൂക്ക് ഫീള്‍ഡ് ഏറ്റെടുത്തത്. പുതിയ വായ്പാ ഇടപാടിലൂടെ കടബാധ്യതകള്‍ പരിഹരിക്കുകയെന്നതാണ് ലക്ഷ്യം.
എന്നാല്‍ പുതിയ കരാറുമായി ബന്ധപ്പെട്ട നടപടികള്‍ അവസാന ഘടത്തിലാണെന്ന് ആദര്‍ ഡിവലപ്പേഴ്‌സ് ചെയര്‍മാന്‍ ബിഎം ജയശങ്കര്‍ വ്യക്തമാക്കി. എന്നാല്‍ ഇടപാടുമായി ബന്ധപ്പെട്ട പൂര്‍ണ വിവരം ബ്രൂക്ക് ഫീള്‍ഡ് വ്യക്തമാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ വായ്പ പിരാമലിന് കുറക്കാനുള്ള നീക്കം നടത്തും. ഓകാട്രീ കാപിറ്റല്‍, ദീവാന്‍ ഹൗസിങ് ഫിനാന്‍സ് (ഡിഎച്ച്എഫ്എല്‍) അടക്കമുള്ളവര്‍ നല്‍കിയ വായ്പാ തുകയും ബ്രൂക്ക്ഫീള്‍ഡ് ഏറ്റെടുത്തേക്കും.
ആഗോളതലത്തില്‍ വന്‍ ആസ്തികള്‍ കൈകാര്യം ചെയ്യുന്നവരാണ് ബ്രൂക്ക് ഫീള്‍ഡ്. ഏകദേശം 500 ബില്യണ്‍ വരുന്ന ആസ്തികളാണ് ആഗോളതലത്തില്‍ ബ്രൂക്ക് ഫീള്‍ഡ്. ബ്രൂക്ക് ഫീള്‍ഡിന്റെ പ്രധാന നിക്ഷേപ കേന്ദ്രമായി ഇപ്പോള്‍ ഇന്ത്യ മാറിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. അടുത്ത 11 വര്‍ഷത്തേക്ക് ഇന്ത്യയില്‍ മികച്ച സാന്നിധ്യം ഊട്ടിയുറപ്പിക്കാനാണ് ബ്രൂക്ക് ഫീള്‍ഡ് ലക്ഷ്യമിടുന്നത്. ഇക്കാര്യം സൗത്ത് ഏഷ്യ മിഡില്‍ ഈസ്റ്റ് സിഇഒ അനുജ് രജ്ഞന്‍ വ്യക്തമാക്കി.