
ദസറ പ്രമാണിച്ച് ഓഹരി വിപണിക്ക് ഇന്ന് അവസധിയാണ്. മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചായ ബിഎസ്ഇയും, നാഷണല്‍ സ്‌റ്റോക്ക് എക്‌ചേഞ്ചായ എന്‍എസ്ഇയും ഇന്ന് അവധിയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ മാര്‍ക്കറ്റുകളെല്ലാം ഇന്ന് അവധിയിലാണുള്ളത്. നിലവില്‍ ഒഹാരി വിപണിയില്‍ ഒക്ടോബറില്‍ മെച്ചപ്പെട്ട നിലവാരം പുലര്‍ത്തിയിട്ടില്ല.
കഴിഞ്ഞ ഏഴ് ദിവസങ്ങളില്‍ ഓഹരി വിപണിയില്‍ ഭീമമായ നഷ്ടമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്നലെ ഓഹരി വിപണിയില്‍ നഷ്ടം നേരിട്ടു. രാജ്യത്ത് മാന്ദ്യം ശക്തമാണെന്ന ആശങ്ക മൂലമാണ് നിക്ഷേപകര്‍ ഇന്ന് കൂട്ടത്തോടെ പിന്‍മാറിയത്. റിസര്‍വ്വ് ബാങ്കിന്റെ വായ്പ നയത്തിലുള്ള ആശയ കുഴപ്പവും ഇപ്പോഴും നിലനില്‍ക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധി മൂലം ഒഹരി വിപണയില്‍ ഇന്ന് രൂപയുടെ മൂല്യത്തിലും ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 141 പോയിന്റ് താഴ്ന്ന് 37,531.98 ലെത്തിയാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 48 പോയിന്റ് താഴ്ന്ന് 11,126.40 ലെത്തിയാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്.
രാജ്യം നടപ്പുവര്‍ഷം സാമ്പത്തിക വളര്‍ച്ച കൈവരിക്കില്ലെന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്. നടപ്പുവര്‍ഷം വളര്‍ച്ചാ നിരക്ക് 6.1 ശതമനാമായി ചുരുങ്ങു. അതേസമയം കോര്‍പ്പറേറ്റ് നികുതി 22 ശതമാനമാക്കി വെട്ടിക്കുറച്ചിട്ടും വിപണിയില്‍ നിന്ന് നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍മാറുന്ന അവസ്ഥയാണ് രൂപപ്പെട്ടിട്ടുള്ളത്.