
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ തങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നടപ്പുവര്‍ഷം പുതിയ നീക്കം നടത്തിയേക്കും. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ബിഎസ്എന്‍എല്ലിന്റെ ഭൂമി അടക്കമുള്ള ആസ്തി വില്‍പ്പനയിലൂടെ 300 കോടി രബയയോളം സമാഹരിക്കുകയെന്നതാണ് പുതിയ ലക്ഷ്യം. ഭൂമി ആസ്തികള്‍ വിറ്റഴിക്കുന്നതിന് സെന്‍ഡ്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എഡ്യുക്കേഷന്‍ (സിബിഎസഇ) അടക്കമുള്ള സ്ഥാപനങ്ങളുമായി ബിഎസ്എന്‍എല്‍ ചര്‍ച്ചകള്‍ നടത്തിയെന്നാണ് വിവരം. ടെലികോം മേഖലയിലെ പ്രതസിന്ധി പരിഹരിക്കാനുള്ള നടപടികുമായാണ് സര്‍ക്കാര്‍ ഇപ്പോള്‍ മുന്‍പോട്ട് പോകുന്നത്.
അതേസമയം പരമാധികാര ബോണ്ടുകള്‍ക്ക് അംഗീകാരം നല്‍കാന്‍ ബിഎസ്എന്‍എല്‍ ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ബോണ്ട് വില്‍പ്പനയ്ക്ക് ധനമന്ത്രാലയം അംഗീകാരം നല്‍കിയാല്‍ ഫിബ്രുവരിയില്‍ തന്നെ പുതിയ പ്രഖ്യാപനങ്ങള്‍ നടത്താനാണ് ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്. 1500 കോടി രൂപ സമാഹരിക്കാനാണ് ബിഎസ്എന്‍എല്‍ പരമാധികാര ബോണ്ടിന് അംഗീകാരം നല്‍കാന്‍ ധനമന്ത്രാലയം ആവശ്യപ്പെട്ടിട്ടുള്ളത്. മൂലധന പര്യാപ്ത വര്‍ധിപ്പിക്കുക, വായ്പാ ബാധ്യത കുറക്കുക എന്നീ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ആസ്തി വില്‍പ്പനയടക്കം നടത്തി കമ്പനി മൂലധന സമാഹരണം നടത്താനുള്ള നീക്കം നടത്തുക.
ബിഎസ്എന്‍എല്ലിന്റെ കടം അധികരിച്ചത് മൂലം കമ്പനിക്ക് ഭീമമായ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. കടബാധ്യത വര്‍ധിച്ചുവെന്ന് മാത്രമല്ല കമ്പനി കൂടുതല്‍ പ്രതസിന്ധിയിലേക്ക് വീഴുകയും ചെയ്തു. ജീവനക്കാരുടെ ശമ്പളം മുടങ്ങുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിട്ടുണ്ട്.