ബിഎസ്എന്‍എല്‍ നിലനില്‍ക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമെന്ന് രവിശങ്കര്‍ പ്രസാദ്; ജീവനക്കാരുടെ ശമ്പളത്തിന് ആകെ ചിലവാക്കുന്നത് 75 ശതമാനം വരുമാനം

October 18, 2019 |
|
News

                  ബിഎസ്എന്‍എല്‍ നിലനില്‍ക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമെന്ന് രവിശങ്കര്‍ പ്രസാദ്; ജീവനക്കാരുടെ ശമ്പളത്തിന് ആകെ ചിലവാക്കുന്നത് 75 ശതമാനം വരുമാനം

ന്യൂഡല്‍ഹി: ബിഎസ്എന്‍എല്‍ നിലനില്‍ക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും, കമ്പനിയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ വേഗത്തില്‍ ശ്രമിക്കുമെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. ബിഎസ്എന്‍എല്‍ കടുത്ത സാമ്പത്തിക പ്രതസിന്ധിയിലൂടെ കടന്നുപകുന്ന പശ്ചാത്തലത്തിലാണ് മന്ത്രി ഇത്തരമൊരു പ്രസ്താവനയുമായി രംഗത്തെത്തിയിട്ടുള്ളത്. നിലവില്‍ രാജ്യത്തെ ടെലികോം മേഖലിയില്‍ രൂപപ്പെട്ടിട്ടുള്ള പ്രതിസന്ധികള്‍ വേഗത്തില്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമം തുടരുന്നത്. 

രാജ്യത്ത് വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതി പ്രക്ഷോഭങ്ങള്‍ കടന്നുവരുമ്പോള്‍ കൂടുതല്‍ സേവനങ്ങള്‍ നല്‍കുന്നതില്‍ ബിഎസ്എന്‍എല്ലിന് സ്വന്തമാണെന്നും അത്തരം പാരമ്പര്യം നിലനിര്‍ത്തുന്നത് ബിഎസ്എന്‍എല്ലാണെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ ബിഎസ്എന്‍എല്ലിന്് ലഭിക്കുന്ന 75 ശതമാനത്തിലധികം വരുമാനവും ജീവനക്കാരുടെ ശമ്പളത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത് മന്ത്രി കൂട്ടിച്ചേര്‍ത്ത്. രാജ്യത്തെ മറ്റ് സ്വകാര്യ ടെലികോം കമ്പനികള്‍ ജീവനക്കാരുടെ ശമ്പളത്തിന് വേണ്ടി ആകെ അഞ്ച് മുതല്‍ പത്ത് ശതമാനം വരെ മാത്രമേ വരുമാനത്തില്‍ നിന്ന് ചിലവാക്കുന്നുള്ളുവെന്നാണ് മന്ത്രി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. 

ബിഎസ്എന്‍എല്ലിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാരുടെ ശമ്പളം സെപ്റ്റംബറില്‍ കൊടുത്തിട്ടില്ലെന്നാണ് വിവരം.ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ബിഎസ്എന്‍എല്‍ ജീവനക്കാര്‍ വെള്ളിയാഴ്ച്ച മുതല്‍ സമരപരിപാടികളുമായാണ് കടന്നുപോകതുന്നത്. അതേസമയം ബിഎസ്എന്‍എല്‍ ജീവനക്കാരുടെ ശമ്പളം ദീപാവലിക്ക് മുന്‍പ് കൊടുത്ത് തീര്‍ക്കാന്‍ കഴിയുമെന്നാണ് ബിഎസ്എന്‍എല്‍ ചെയര്‍മാനും എംഡിയുമായ പികെ പുര്‍വാര്‍ വ്യക്തമാക്കിയിട്ടുള്ളത്.

നിലവില്‍ 1.76 ലക്ഷം ജീവനക്കാരുടെ ശമ്പളമാണ് സെപ്റ്റംബര്‍ മാസത്തില്‍ മുടങ്ങിക്കിടക്കുന്നത്. നിലവില്‍ സേവനങ്ങളില്‍ നിന്നായി ബിഎസ്എന്‍എല്ലിന് 1600 കോടി രൂപയുടെ വരുമാനമാണ് ലഭിക്കുന്നതെന്ന് പുര്‍വാര്‍ വ്യക്തമാക്കുകയും ചെയ്തു. ഒരുമാസം ബിഎസ്എന്‍എല്‍ ജീവനക്കാരുടെ ശമ്പളത്തിന് മാത്രമായി 850 കോടി രൂപയോളം വരുമെന്നാണ് ബിഎസ്എന്‍എല്‍ വ്യക്തമാക്കിയിട്ടുള്ളത്. 

ചിലവിനത്തിലടക്കം കമ്പനിക്ക് ഭീമമായ തുകയാണ് ഇപ്പോള്‍ നേരിടേണ്ടി വന്നിട്ടുള്ളത്. ബിഎസ്എന്‍എല്ലിന് ഭീമമായ തുകയുടെ നഷ്ടമാണ് ആകെ രേഖപ്പെടുത്തിയിട്ടുള്ളത്. നടപ്പുവര്‍ഷം മാത്രം ബിഎസ്എന്‍എല്ലിന് 13,804 കോടി രൂപയുടെ നഷ്ടമാണ് ആകെ ഉണ്ടായിട്ടുള്ളത്. എന്നാല്‍ പൊതുമേഖലാ ടെലികോം കമ്പനിയുടെ ആകെ നഷ്ടം 2018 മാത്രം രേഖപ്പെടുത്തിയത് 90,000 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

അതേസമയം ബിഎസ്എന്‍എല്‍ 3ജി നെറ്റ് വര്‍ക്കില്‍ നിന്നും 5ജിയിലേക്ക് മാറാനുള്ള നീക്കമാണ് നടത്തുന്നത്. സേവനങ്ങളിലടക്കം പരിഷ്‌കരണം നടപ്പിലാക്കുന്നതോടെ കമ്പനി ടെലികോം മേഖലയില്‍ വന്‍ മുന്നേറ്റം നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്. 4ജി സേവനങ്ങളിലേക്ക് മാറിയാല്‍ ഉപഭോക്തൃ അടിത്തറ കൂടുതല്‍ വികസിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved