ഡാറ്റാ പ്ലാനുകള്‍ വന്‍തോതില്‍ വെട്ടിച്ചുരുക്കാന്‍ ബിഎസ്എന്‍എല്‍; പുതിയ പാക്കേജുകള്‍ അറിയാം

February 12, 2020 |
|
News

                  ഡാറ്റാ പ്ലാനുകള്‍ വന്‍തോതില്‍ വെട്ടിച്ചുരുക്കാന്‍ ബിഎസ്എന്‍എല്‍; പുതിയ പാക്കേജുകള്‍ അറിയാം

മുംബൈ: ഡാറ്റാ പ്ലാനുകളുടെ നിരക്കുകളില്‍ വന്‍തോതില്‍ വെട്ടിച്ചുരുക്കാന്‍ ബിഎസ്എന്‍എല്‍. പ്രതിദിനം പത്ത് ജിബി ഡാറ്റ ഉപയോഗിക്കാന്‍ 96 രൂപ നല്‍കിയാല്‍ മതി. കാലവധിയാകട്ടെ 28 ദിവസവും പദ്ധതി നടപ്പാക്കും. ഈ പ്ലാനില്‍ ഡാറ്റ മാത്രമേ ലഭ്യമാകുകയുള്ളൂ. ഇതേപ്ലാന്‍ തന്നെ 236 രൂപ നിരക്കില്‍ 84 ദിവസ കാലാവധിയില്‍ ലഭിക്കും. നിലവില്‍ എല്ലായിടത്തും പുതിയ പ്ലാന്‍ ലഭിക്കില്ല.

കമ്പനിക്ക് 4ജി കണക്ടിവിറ്റിയുള്ള ആന്ധ്ര,കൊല്‍ക്കത്ത,മഹാരാഷ്ട്ര,കേരളം ,കര്‍ണാടക,മധ്യപ്രദേശ്,തമിഴ്‌നാട്,ഗുജറാത്ത് എന്നിവിടങ്ങളിലാണ് ആദ്യം നടപ്പാക്കുക. മറ്റ് കമ്പനികളുടെ ഡാറ്റാ പ്ലാനുമായി താരതമ്യം ചെയ്യുമ്പോള്‍ ബിഎസ്എന്‍എല്ലിന്റെ പ്ലാന്‍ ആകര്‍ഷകമാണ്. വൊഡാഫോണിന്റെ 499 രൂപയുടെ പ്ലാനില്‍ പ്രതിദിനം 1.5 ഡാറ്റയും 100 എസ്എംഎസുമാണ് സൗജന്യമായി ലഭിക്കുക. 70 ദിവസമാണ് കാലാവധി. ജിയോക്ക് സമാനമായ പ്ലാനില്‍ 555 രൂപയാണ് നിരക്ക്. പ്രതിദിനം 1.5 ജിബി ഡാറ്റയും 100 എസ്എംഎസും നിശ്ചിതമണിക്കൂര്‍ ടോക് ടൈമും ഇതിലുണ്ട്. 84 ദിവസമാണ് കാലാവധി. എയര്‍ടെല്ലിന്റെ 249 രൂപയുടെ പ്ലാനില്‍ 1.5 ജിബി പ്രതിദിനം സൗജന്യമാണ്. അണ്‍ലിമിറ്റഡ് കോളുണ്ട്. 100 എസ്എംഎസും. കാലാവധി 28 ദിവസം .

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved