യപ്പ് ടി.വി. ട്രിപ്പിള്‍-പ്ലേ സേവന പങ്കാളിത്തത്തിന് ബിഎസ്എന്‍എല്ലുമായി സഹകരിക്കും; മൊബെല്‍, ഫിക്‌സഡ് ലൈനുകള്‍ക്കുള്ള വീഡിയോ, ബ്രോഡ്ബാന്‍ഡ് സാങ്കേതികവിദ്യാ സേവനങ്ങള്‍ക്കുള്ള ഒരു ട്രിപ്പിള്‍ പ്ലേ

October 22, 2019 |
|
News

                  യപ്പ് ടി.വി. ട്രിപ്പിള്‍-പ്ലേ സേവന പങ്കാളിത്തത്തിന് ബിഎസ്എന്‍എല്ലുമായി സഹകരിക്കും;  മൊബെല്‍, ഫിക്‌സഡ് ലൈനുകള്‍ക്കുള്ള വീഡിയോ, ബ്രോഡ്ബാന്‍ഡ് സാങ്കേതികവിദ്യാ സേവനങ്ങള്‍ക്കുള്ള ഒരു ട്രിപ്പിള്‍ പ്ലേ

ന്യൂഡല്‍ഹി: ദക്ഷിണേഷ്യന്‍ ഓ.ടി.ടി. ഉള്ളടക്കത്തിലെ ആഗോള മുന്‍നിരക്കാരായ യപ്പ് ടി.വി. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ആശയവിനിമയ സേവനദാതാവായ ബി.എസ്.എന്‍.എലുമൊത്തുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു. രണ്ട് കാറ്റഗറി മുന്‍നിരക്കാരും മൊബെല്‍, ഫിക്സഡ് ലൈനുകള്‍ക്കുള്ള വീഡിയോ, ബ്രോഡ്ബാന്‍ഡ് സാങ്കേതികവിദ്യാ സേവനങ്ങള്‍ക്കുള്ള ഒരു ട്രിപ്പിള്‍ പ്ലേ പങ്കാളിത്തത്തിലേക്കാണ് പ്രവേശിച്ചത്.

രാജ്യത്തെ ഏറ്റവും വലിയ ബ്രോഡ്ബാന്‍ഡ് സേവനദാതാവ് എന്ന നിലയില്‍ ബി.എസ്.എന്‍.എല്‍. രാജ്യത്തിന്റെ ഓരോ മുക്കും മൂലയും കവര്‍ ചെയ്യുകയും അത്രത്തോളം തന്നെ തീഷ്ണമായ മൊബൈല്‍ അടിത്തറ സ്വന്തമാക്കിയിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ ഏറ്റവും വിദൂരവും ഒറ്റപ്പെട്ടതുമായ സ്ഥലങ്ങളില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ് ഏത് മൂലയിലും ട്രിപ്പിള്‍ പ്ലേ സേവനങ്ങള്‍ പ്രദാനം ചെയ്യാന്‍ അതിന് ശേഷിയുണ്ട്.

മറുവശത്ത്, ഒ.ടി.ടി. രംഗത്തെ ഒരു അഗ്രഗാമി എന്നുള്ള നിലയില്‍ യപ്പ് ടി.വി., വിഡിയോ, സാങ്കേതികവിദ്യാ സേവനങ്ങളിലെ അവഗണിക്കാനാവാത്ത ഒരു ശക്തിയാണ്. യപ്പ് ടി.വി. അതിന്റെ നൂതനമായ സവിശേഷതകളോടെ ആഗോളവ്യാപകമായുള്ള അതിന്റെ പ്രേക്ഷകര്‍ക്ക് തത്സമയ, വീഡിയോ ഉള്ളടക്കം സ്ട്രീം ചെയ്യുന്നതില്‍ 10 വര്‍ഷമായി മഹത്തരമായ പ്രഗത്ഭ സേവനം പ്രദാനം ചെയ്തു വരുന്നു. യപ്പ് ടി.വി.യുടെ ഇന്‍-ഹൗസ് എന്‍ഡ്സ്-ടു-എന്‍ഡ് സാങ്കേതികവിദ്യ കരുത്തുറ്റതും, വിശ്വസനീയവും, അളക്കാനാവുന്നതുമാണ്. സാങ്കേതികവിദ്യാ രംഗത്ത് നൂതനത്വം കൊണ്ടുവരുന്നതിനായി, യപ്പ് ടി.വി. വിവിധ ഉല്പന്നങ്ങളും, ക്യാച്ച് അപ്പ് ടി.വി., ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ, ആപ്പ്-ഇന്‍-ആപ്പ്, വീഡിയോ അനലിറ്റിക്സ്, ഡോംഗിള്‍, തത്സമയ പ്രക്ഷേപണം എന്നിങ്ങനെയുള്ള സവിശേഷതകളും ആദ്യമായി അവതരിപ്പിച്ചിരുന്നു.

തത്സമയ ടി.വി. ചാനലുകളും ക്യാച്ച്-അപ്പ്, ചലച്ചിത്രങ്ങള്‍, എക്സ്‌ക്ലൂസീവ് ഒറിജനലുകള്‍ എന്നിവയുള്ള വിപുലവും എക്സ്‌ക്ലൂസീവുമായ ഉള്ളടക്ക ലൈബ്രറി വാഗ്ദാനം ചെയ്യുന്നു. യപ്പ് ടി.വി. ഒറിജനലുകള്‍ക്കായി, ബ്രാന്‍ഡ് ദക്ഷിണേന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിലെ പ്രശസ്ത നാമങ്ങളുമായി പങ്കാളിത്തത്തിലേര്‍്പ്പെടുകയും ദക്ഷിണേഷ്യയില്‍ വെബ് സീരീസിലെ ഏറ്റവും വലിയ ഹിറ്റുകള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. ബ്രാന്‍ഡിന്റെ 13 സതേണ്‍ ഒറിജിനല്‍ ഷോകള്‍ നിര്‍മ്മിച്ചതിന്റെ കീര്‍ത്തിയും അവകാശപ്പെടാനാവും. അത് വ്യവസായത്തിലെ ഏറ്റവും കൂടിയ സംഖ്യയാണ്. വ്യവസായത്തിലെ മുന്‍നിരക്കാരുടെ കൂട്ടത്തിലെ ഗംഭീര വിജയത്തിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യന്‍ പ്രേക്ഷകര്‍ക്കായി കണ്ടന്റ്റ സ്പേസില്‍ ആവേശകരമായ ചിലത് പ്രഖ്യാപിക്കാനും യപ്പ് ടി.വി. പദ്ധതിയിടുന്നുണ്ട്.

ഐ.സി.ടി. രംഗത്ത് ഗ്രാമ-നഗര ഡിജിറ്റല്‍ വിടവ് നികത്തുന്നതിനായുള്ള ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രയത്നങ്ങള്‍ നടത്തുകയും ആസൂത്രിതമായ സംരംഭങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യുന്ന ഒരേയൊരു സേവനദാതാവ് ബി.എസ്.എന്‍.എല്‍. ആണ്. രണ്ട് വ്യവസായ-മുന്‍നിരക്കാര്‍ ഒരുമിച്ച് വരുന്നത് അതേ ദിശയിലുള്ള മറ്റൊരു ചുവടുവയ്പാണ്. ബി.എസ്.എന്‍.എല്‍.ന്റെ ഇന്ത്യ മുഴുവന്‍, വിശേഷിച്ചും ടയര്‍ 2&3 വിപണികളിലും അതിനു പുറത്തും, എത്തുന്ന കിടനില്ക്കാനാവാത്ത റീച്ചും, യപ്പ് ടി.വി.യുടെ ശ്രേഷ്ഠവും അളക്കാനാവുന്നതുമായ സാങ്കേതികവിദ്യയും വിപുലവും എക്സ്‌ക്ലൂസീവുമായ ഉള്ളടക്ക ലൈബ്രറിയും ഒത്തുചേര്‍ന്ന ഇരു ബ്രാന്‍ഡുകളും കൂടി ഇന്ത്യയ്ക്ക് അനുകരണീയമായ ഒരു മൂല്യ പ്രമാണം സൃഷ്ടിക്കുന്നതാണ്. ഇന്ത്യയുടെ അടുത്ത അമ്പത് കോടി ഇന്റര്‍നെറ്റ് ജനസംഖ്യ ഉള്‍നാടുകളില്‍ നിന്നാവും ഉയര്‍ന്നു വരുന്നത് എന്ന് പ്രതീക്ഷിക്കുന്നതിനാല്‍, ഈ വികസനം ഇന്ത്യയിലെ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം കൂടുതല്‍ പ്രധാന്യമുള്ളതാണ്.

ഈ സഹകരണത്തെ പരാമര്‍ശിച്ച്, യപ്പ് ടി.വി. സ്ഥാപകനും സിഇഒ.യുമായ ഉദയ് റെഡ്ഡി പറഞ്ഞു, ''ബി.എസ്.എന്‍.എല്‍.നെ പോലെയുള്ള ഒരു വ്യവസായ മുന്‍നിരക്കാരുമായി കൈകോര്‍ക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഈ സഹകരണത്തെ തുടര്‍ന്ന്, ബി.എസ്.എന്‍.എല്‍. സൃഷ്ടിച്ചെടുത്തിട്ടുള്ള വിപുലമായ നെറ്റ് വര്‍ക്ക് പ്രയോജനപ്പെടുത്താനും, വികസിച്ചുകൊണ്ടിരിക്കുന്ന ഉപയോക്തൃ അടിത്തറയ്ക്ക് മികവുറ്റ സാങ്കേതികവിദ്യാ ഉല്പന്നങ്ങളും സവിശേഷതകളും എത്തിക്കാനും ഞങ്ങള്‍ക്ക് അവസരം ലഭിച്ചിരിക്കയാണ്. യപ്പ് ടി.വി.യില്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത് ലളിതവും എന്നാല്‍ അതേ സമയം തന്നെ നൂതനവുമായ സാങ്കേതികവിദ്യയിലൂടെ മുന്നിതര വിനോദ പരിഹാരങ്ങളിലേക്കുള്ള പ്രാപ്യത ജനാധിപത്യവത്കരിക്കാനാണ്. ഞങ്ങള്‍ മുന്നില്‍ക്കാണുന്നത് ഒരു ദീര്‍ഘകാല സഹകരണവും ബി.എസ്.എന്‍.എല്‍.ന്റെവിപുലമായ ഉപയോക്തൃ അടിത്തറയില്‍ നിന്നുള്ള ക്രിയാത്മകമായ ഒരു പ്രതികരണവുമാണ്''.

സമാന ചിന്ത പങ്കുവച്ചുകൊണ്ട് ബി.എസ്.എന്‍.എല്‍.ന്റെ സി.എം.ഡി. പ്രവീണ്‍ കുമാര്‍ പര്വാടര്‍ കൂട്ടിച്ചേര്‍ത്തു , '10 വര്‍ഷമായി ഓ.ടി.ടി. രംഗത്തെ ഒരു അഗ്രഗാമി എന്നുള്ള നിലയില്‍, തത്സമയ സ്ട്രീമിങ് അല്ലെങ്കില്‍ ക്യാച്ച്-അപ്പ് ടി.വി. അല്ലെങ്കില്‍ എക്സ്‌ക്ലൂസീവായ ഒറിജനുകള്‍ എന്നിവ പോലെയുള്ള മികവുറ്റ ഡിജിറ്റല്‍, വീഡിയോ വിനോദ ഉല്പന്നങ്ങളും സേവനങ്ങളും പ്രദാനം ചെയ്യുന്നതിനായി വിപ്ലവകരമായ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി യപ്പ് ടി.വി. മാറുന്ന കാലഘട്ടത്തിനനുസരിച്ച് അതിവേഗം പരിണമിക്കുകയുണ്ടായി. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കായി മതിപ്പുളവാക്കുന്ന ഒരു മൂല്യ പ്രമാണം സൃഷ്ടിക്കുന്നതിനായി യപ്പ് ടി.വി.യുമായി സഹകരിക്കാനായതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്''.

സിംഗിള്‍ ഫൈബര്‍ കണക്ഷനില്‍ (ഭാരത് ഫൈബര്‍) ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാത്ത ട്രിപ്പിള്‍ പ്ലേ സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതിനുള്ള സാങ്കേതിക സജ്ജീകരണം ഇതിനോടകം വിജയകരമായ പരീക്ഷിച്ചു കഴിഞ്ഞു എന്ന് ബി.എസ്.എന്‍.എല്‍. ബോര്‍ഡിന്റെ സി.എഫ്.എ. ആയ വിവേക് ബന്‍സാല്‍ അറിയിച്ചു.

ഈ സഹകരണം ബി.എസ്.എന്‍.എല്‍.നെ അതിന്റെ സേവനങ്ങളുടെ പോര്‍ട്ട്ഫോളിയോ മെച്ചപ്പെടുത്താനും, അതിദ്രുതം പരിണമിക്കുകയും വന്‍ മത്സരം നടമാടുകയും ചെയ്യുന്ന വിപണിയില്‍ പിടിച്ചുനില്ക്കാനും സഹായിക്കുന്നതാണ്. യപ്പ് ടി.വി. ബി.എസ്.എന്‍.എല്‍.ന്റെ. ബ്രോഡ്ബാന്‍ഡ്, മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് അതിന്റെ സേവനങ്ങള്‍ നല്കുക മാത്രമല്ല, വിപുലമായ അടിസ്ഥാന ഘടന പ്രദാനം ചെയ്ത്, എല്ലാ സേവനങ്ങളും എത്തിച്ചേര്‍ന്നിട്ടില്ലാത്ത പ്രദേശങ്ങളില്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ എത്തിക്കുന്നതിന് ബ്രാന്‍ഡിനെ സഹായിക്കുകയും ചെയ്യുന്നതാണ്.

യപ്പ് ടി.വി.യെ പറ്റി ചില കാര്യങ്ങള്‍ 

യപ്പ് ടി.വി. 250ലേറെ ടി.വി. ചാനലുകളും 14 ഭാഷകളിലുള്ള 5000ത്തിലധികം ചലച്ചിത്രങ്ങളും നൂറിലേറെ ടി.വി. ഷോകളും പ്രദാനം ചെയ്യുന്ന, ദക്ഷിണേഷ്യന്‍ ഉള്ളടക്കത്തിനുള്ള ലോകത്തിലെ ഏറ്റവും വലിയ ഇന്റ ര്‍്നെറ്റ് അധിഷ്ഠിത ടി.വി. ആന്‍ഡ്ക ഓണ്‍-ഡിമാന്‍്ഡ് സേവന ദാതാവാണ്. യപ്പ് ടി.വി. മാധ്യമ, വിനോദ രംഗത്ത് നിക്ഷേപിക്കുന്നതിനായി മുന്‍നിര ആഗോള നിക്ഷേപക സ്ഥാപനമായ കെ.കെ.ആര്‍.ല്‍ സ്ഥാപിച്ച ഒരു പാന്‍-ഏഷ്യന്‍ പ്ലാറ്റ്ഫോമായ എമറാള്‍ഡ് മീഡിയയില്‍ നിന്ന് ഫണ്ട് സ്വീകരിക്കുകയും, എമറാള്‍ഡ് മീഡിയ കമ്പനിയില്‍ 50 ദശലക്ഷം യു.എസ്. ഡോളറിന്റെ ഗണ്യമായ ഒരു മൈനോറിറ്റി സ്റ്റേക്ക് ആര്‍ജ്ജി ക്കുകയും ചെയ്തിട്ടുണ്ട്. എമറാള്‍ഡ് മീഡിയയെ നയിക്കുന്നത് വ്യവസായത്തിലെ അനുഭവസമ്പന്നരായ രാജേഷ് കമ്മത്തും പോള്‍ എയില്ലോയും, പരിചയസമ്പന്നരായ ഇന്‍വെസ്റ്റ്മെന്റ് , ഓപ്പറേറ്റിങ് എക്സിക്യൂട്ടീവുമാരുടെ ഒരു ടീമുമാണ്. പ്ലാറ്റ്ഫോം പ്രാഥമികമായും ഊന്നല്‍ നല്കുന്നത് മാധ്യമ, വിനോദ, ഡിജിറ്റല്‍ മാധ്യമ കമ്പനികള്‍ക്ക് വളര്‍ച്ചാ മൂലധനം പ്രദാനം ചെയ്യുന്നതിനാണ്. മുമ്പ് യപ്പ് ടി.വി. അതിന്റെ സീരീസ് എ റൗണ്ട് ഫണ്ടിങ് അലബാമയിലെ പോര്‍ച്ച് ക്രീക്ക് ഇന്ത്യന്‍ ട്രൈബില്‍ നിന്ന് സ്വീകരിച്ചിരുന്നു

യപ്പ് ടി.വി.യ്ക്ക് അതിന്റെ് ലൈബ്രറിയില്‍ കാറ്റലോഗ് ചെയ്തിട്ടുള്ള 25000മണിക്കൂറിന്റെ വിനോദ ഉള്ളടക്കമാണുള്ളത്. അതിനോടൊപ്പം 2500 മണിക്കൂറിന്റെ പുതിയ ഓണ്‍-ഡിമാന്‍ഡ് ഉള്ളടക്കമാണ് യപ്പ് ടി.വി. പ്ലാറ്റ്ഫോമില്‍ ഓരോ ദിവസവും കൂട്ടിച്ചേര്‍ക്കപ്പെടുന്നത്. യപ്പ് ടി.വി. തത്സമയ ടി.വി.യും ക്യാച്ച്-അപ്പ് സാങ്കേതികവിദ്യയും, എക്സ്പാറ്റ് വിപണിക്കായി ഒരു മൂവി ഓണ്‍ ഡിമാന്‍ഡ് സ്ട്രീമിങ് സേവനവും വാഗ്ദാനം ചെയ്യുന്നു. ചലച്ചിത്ര വ്യവസായത്തിലെ പ്രമുഖരുമായുള്ള സഹകരണത്തോടെ പരമ്പരാഗതമല്ലാത്ത കഥാകദനം അവതരിപ്പിക്കുന്നതിനായി യപ്പ് ടി.വി. ഒറിജിനല്‍സ് അടുത്തകാലത്ത് അവതരിപ്പിച്ചിരുന്നു. ഒറിജിനല്‍സ് ഡിജിറ്റല്‍ പ്രേക്ഷകര്‍ക്കായി എപിസോഡിക് ഫോര്മാറ്റില്‍ യപ്പ് ടി.വി.യുടെ പ്ലാറ്റ്ഫോമില്‍ എക്സ്‌ക്ലൂസീവായി ലഭ്യമാകുന്നതാണ്. യപ്പ് ടി.വി. നിലവില്‍ വിദേശത്ത് താമസിക്കുന്ന ഭാരതീയര്‍ക്കുള്ള ഒന്നാം നമ്പര്‍ ഇന്റര്‍നെറ്റ് പേ ടി.വി. പ്ലാറ്റ്ഫോമും, ഇന്ത്യയില്‍ ലഭ്യമായ പ്രീമിയം കണ്ടന്റില്‍ നിന്നുള്ള ഏറ്റവും വലിയ ഇന്റര്‍നെറ്റ് ടി.വി. പ്ലാറ്റ്ഫോമുമാണ്. യപ്പ് ടി.വി. ഏറ്റവും കൂടുതല്‍ ഡൗണ്ലോഡ് ചെയ്യപ്പെട്ട ഇന്ത്യന്‍ സ്മാര്‍ട്ട് ടി.വി. ആപ്പ് ആണ്. അതിന് 4.0 യൂസര്‍ റേറ്റിംഗോടെ 13 ദശലക്ഷം മൊബൈല്‍ ഡൗണ്‍്ലോഡും ഉണ്ടായിട്ടുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved