ബിസ്എന്‍എല്‍ 5ജി നെറ്റ്‌വര്‍ക്കിലേക്ക് ഉടന്‍ പ്രവേശിക്കും

May 15, 2019 |
|
News

                  ബിസ്എന്‍എല്‍ 5ജി നെറ്റ്‌വര്‍ക്കിലേക്ക് ഉടന്‍ പ്രവേശിക്കും

ന്യൂഡല്‍ഹി: രാജ്യത്തെ ഏക പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ 5 ജി നൈറ്റ് വര്‍ക്ക് ഇന്ത്യയില്‍ ഉടന്‍ ആരംഭിച്ചേക്കുമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹിയുടെ പ്രധാന പ്രേദേശമായ ലൂട്ടിയന്‍സില്‍ 5 ജി കോറിഡോര്‍ ഉടന്‍ ആരംഭിച്ചേക്കുമെന്നാണ് കമ്പനി വൃത്തങ്ങള്‍ പറയുന്നത്. അടുത്ത വര്‍ഷം തന്നെ പുതിയ സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ പറ്റുമെന്നാണ് ബിഎസ്എന്‍എല്‍ പറയുന്നത്. ബിഎസ്എന്‍എല്‍ 5ജി  ആരംഭിക്കുന്നതോടെ ഉപഭോക്ത്താക്കളുടെ എണ്ണം വര്‍ധിക്കുമെന്നാണ് കമ്പനി അധികൃതര്‍ വിശ്വസിക്കുന്നത്. അശോക റോഡിലെ സഞ്ചാര്‍ ഭവന്‍ മതല്‍ കമ്മ്യൂണിക്കേഷന്‍ മേഖല വരെയാണ് ബിഎസ്എന്‍എല്‍ ആദ്യ ഘട്ടത്തില്‍ 5ജി  സേവനം നടപ്പിലാക്കുക. 

ഒരു വര്‍ഷം പരീക്ഷണടിസ്ഥാനത്തിലാണ് ബിഎസ്എന്‍എല്‍ 5ജി പദ്ധതി നടപ്പിലാക്കുക. നിലവില്‍ 5ജിയിലേക്ക് സ്വകാര്യ ടെലികോം കമ്പനികള്‍ തയ്യാറെടുത്തു കഴിഞ്ഞു. ബിഎസ്എന്‍എല്‍ ഇവരുമായി സഹകരിച്ചാകും 5ജി പദ്ധതി നടപ്പിലാക്കുകയെന്നാണ് വിവരം.  സാംസങ്, ജാപ്പനീസ് സോഫ്റ്റ് ബാങ്ക്, എന്‍ടിടി എന്നിവരുമായി ബിഎസ്എന്‍എല്‍ ചര്‍ച്ച ആരംഭിച്ചെന്നാണ് വിവരം. ബിഎസ്എന്‍എല്‍ 5ജി നെറ്റ് വര്‍ക്ക് വികസിപ്പിക്കുന്നതോടെ ഉപയോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സാധിക്കും.

 

Related Articles

© 2025 Financial Views. All Rights Reserved