
ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ ഇപ്പോള്‍ കൂടുതല്‍ പരിഷ്‌കരണം നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ്. ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്ക് സ്വയം വിരമിക്കാനുള്ള വിആര്‍എസ് പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ടു. പദ്ധതി നടപ്പില്‍ വന്നതോടെ 70,000-80000 പേര്‍ വിആര്‍എസ് പദ്ധതിക്ക് അപേക്ഷിക്കുമെന്നാണ് വിവരം. നവംബര്‍ നാല് മുതല്‍ ഡിസംബര്‍ മൂന്ന് വരെയാണ് അപേഷ സമര്‍പ്പിക്കാനുള്ള തീയ്യതിയായി നിശ്ചയിച്ചിട്ടുള്ളത്.
നിലവില്‍ 1.50 ലക്ഷം ജീവനക്കാര്‍ക്ക് വിആര്‍എസ് പദ്ധതിക്ക് അപേക്ഷിക്കാനുള്ള യോഗ്യതയുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. വിആര്‍എസ് പദ്ധതിക്ക് അനുമതി നല്‍കുന്നതോടെ ശമ്പളയിനത്തില്‍ കമ്പനി ചിലവാക്കുന്ന 7000 കോടി രൂപ ലാഭിക്കാമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. മാഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡും വിആര്‍എസ് പദ്ധതിക്ക് തുടക്കമിടുന്നുണ്ട്. ഡിസംബര്‍ മൂന്നുമതലാണ് ബിഎസ്എന്‍എല്‍ വിആര്‍എസ് പദ്ധതിക്ക് അനുമതി നല്‍കുന്നത്. മികച്ച പാക്കേജാണ് ജിവനക്കാര്‍ക്കായി കമ്പനി നീക്കിവെച്ചത്. 50 വയസ്സിന് മുകളിലുള്ള ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്ക് വിആര്‍എസ് പദ്ധതിക്ക് അപേക്ഷിക്കാം.
69,000 കോടി രൂപയാണ് വിആര്‍എസ് പദ്ധതി നടപ്പിലാക്കാന്‍ നീക്കിവെച്ചത്. എംടിഎന്‍എല്‍, ബിഎസ്എന്‍ തുടങ്ങിയ കമ്പനികള്‍ സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടതോടെയാണ് വിആര്‍എസ് പദ്ധതി നടപ്പിലാക്കാന്‍ കമ്പനി നീക്കം നടത്തുന്നത്. ഇരുവിഭാഗം കമ്പനികളും നഷ്ടത്തിലായതിനെ തുടര്‍ന്ന് ലയിപ്പിച്ച് വിആര്‍എസ് പദ്ധതി നടപ്പിലാക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ കേന്ദ്രസര്‍ക്കാര്‍. വിആര്‍എസ് പദ്ധതി നടപ്പിലാകുന്നതോടെ കമ്പനികളുടെ നഷ്ടം നികത്താന്‍ സാധിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. നിലവില്‍ എംടിഎന്‍എല്‍, ബിഎസ്എന്‍എല്‍ കമ്പനികളുടെ ആകെ നഷ്ടം 40,0.000 കോടി രൂപയോളമാണെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
സാമ്പത്തിക പ്രതിസന്ധി മൂലം ബിഎസ്എന്‍എല്‍ ജീവനക്കാരുടെ ശമ്പളം പോലും മുടങ്ങികിടക്കുന്ന അവസ്ഥായാണുള്ളത്. ശമ്പളത്തിന് മാത്രമായി ഭീമമായ തുക കണ്ടെത്തേണ്ട അവസ്ഥായാണ് കമ്പനിക്ക് ഇപ്പോള്‍ ഉള്ളത്. അതേസമയം ചിലവിനത്തിലടക്കം കമ്പനിക്ക് ഭീമമായ തുകയാണ് ഇപ്പോള്‍ നേരിടേണ്ടി വന്നിട്ടുള്ളത്. ബിഎസ്എന്‍എല്ലിന് ഭീമമായ തുകയുടെ നഷ്ടമാണ് ആകെ രേഖപ്പെടുത്തിയിട്ടുള്ളത്. നടപ്പുവര്‍ഷം മാത്രം ബിഎസ്എന്‍എല്ലിന് 13,804 കോടി രൂപയുടെ നഷ്ടമാണ് ആകെ ഉണ്ടായിട്ടുള്ളത്. എന്നാല്‍ പൊതുമേഖലാ ടെലികോം കമ്പനിയുടെ ആകെ നഷ്ടം 2018 മാത്രം രേഖപ്പെടുത്തിയത് 90,000 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.