
സംഘര്‍ഷങ്ങളും ഭീതികളും നിറഞ്ഞ അരുണാചല്‍ പ്രദേശിലെ ഇന്ത്യ- ചൈന ബോര്‍ഡറില്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സര്‍വേയും പഠനവും ബിഎസ്എന്‍എല്‍ ആരംഭിച്ചെന്ന് ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മേഖലയില്‍ നെറ്റ്വര്‍ക്കുകളുടെയും കണക്റ്റിവിറ്റി അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനാണ് ബിഎസ്എന്‍എല്‍ കൂടുതല്‍ ടവര്‍ സ്ഥാപിക്കുന്നത്് സംബന്ധിച്ച് പഠനം നടത്തുന്നത്. നിലവില്‍ ചൈന-ഇന്ത്യ അതിര്‍ത്തിയില്‍ ഒരു മൊബൈല്‍ ടൈവര്‍ പോലും ഇല്ല എന്ന കാര്യം വസ്തുതയാണ്.
അതേസമയം ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ ടവര്‍ സ്ഥാപിക്കുന്നതിന് അനുമതി ലഭിച്ചതയി അസം ബിഎസ്എന്‍എള്‍ ചീഫ് ജനറല്‍ മാനേജര്‍ സന്ദീപ് ഗോവില്‍ പറഞ്ഞു. ഇന്ത്യ-ചൈന അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് 2000 മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാനുള്ള അനുമതിയാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
മോശം കാലാവസ്ഥയും, ചൈനീസ് പട്ടാളത്തിന്റ കടന്നുകയറ്റവും, കലാപവുമെല്ലാം മേഖല നേരിടുന്ന പ്രധാന വെല്ലുവിളിയാണ്.മേഖലയെ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ അധികാരികള്‍ക്കോ ഇന്ത്യന്‍ സൈന്യത്തിനോ കഴിഞ്ഞിരുന്നില്ല. അത് കൊണ്ട് തന്നെ മേഖലയില്‍ ടവറുകള്‍ സ്ഥാപിക്കുക എന്ന ലക്ഷ്യം പ്രധാനപ്പെട്ട ഒരു വിഷയമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്.