
മുംബൈ: ടെലികോം സ്വകാര്യകമ്പനികള്‍ക്ക് പിന്നാലെ നിരക്ക് വര്‍ധനവിന് തയ്യാറെടുത്ത് പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. ഫോണ്‍ കോള്‍,ഇന്റര്‍നെറ്റ് തുടങ്ങിയ സര്‍വീസുകള്‍ക്ക് നിരക്ക് വര്‍ധിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതേസമയം പാക്കേജ് വര്‍ധനവ് എത്രയണെന്നോ എന്നുമുതലാണെന്നോ അന്തിമതീരുമാനമായില്ല. ഇക്കാര്യങ്ങള്‍ ഉടന്‍ തീരുമാനിച്ച ശേഷം പ്രഖ്യാപിക്കുമെന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ വ്യക്തമാക്കി.
അതേസമയം എയര്‍ടെല്‍,ഐഡിയ,വോഡഫോണ്‍ കമ്പനികളുടെ താരിഫ് വര്‍ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തിലായി. 41.2 ശതമാനം നിരക്ക് വര്‍ധനവാണ് കമ്പനികള്‍ വരുത്തിയിരിക്കുന്നത്. ഇവര്‍ക്ക് പിന്നാലെ റിലയന്‍സ് ജിയോയും തങ്ങളുടെ നിരക്ക് വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതലാണ് ജിയോയുടെ നിരക്ക് വര്‍ധനവ് പ്രാബല്യത്തിലാകുക.എയര്‍ടെല്‍ ഫെയര്‍ യൂസര്‍ പോളിസി നിരക്ക് അനുസരിച്ച് കൂടുതാവുന്ന കോളുകള്‍ക്ക് സെക്കന്റിന് ആറുപൈസ വീതം ഈടാക്കാനും ഭാരതി എയര്‍ടെല്‍ തീരുമാനിച്ചു.