
ന്യൂഡല്‍ഹി: റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ നേരെ കടിഞ്ഞാണിടാന്‍ ബിഎസ്എന്‍എല്‍ പുതിയ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നു. റിലയന്‍സ് കമ്മ്യൂണിക്കേഷനില്‍ നിന്ന് ലഭിക്കാനുള്ള 700 കോടി രൂപ തിരിച്ചുപിടിക്കാനായി ബിഎസന്‍എല്‍ ഈ ആഴ്ച നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിനെ (എവ്ഡസിഎല്‍ടി)യെ സമീപിക്കും. ഇതോടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ കൂടുതല്‍ നിയമ നടപടികള്‍ക്ക് വിധേയമാകേണ്ടി വരും. അതേസമയം പാപ്പരത്തെ നിയമപ്രകാരമുള്ള നടപടികള്‍ക്ക് വിധേയമാകുമെന്ന അറിയിപ്പ് ആര്‍കോം നേരത്തെ അറിയിക്കുകയും ചെയ്തിരുന്നു. എറിക്‌സണ്‍ കമ്പനിയുമായി ബന്ധപ്പെട്ട ഇടപടിലാണ് ഇക്കാര്യം ആര്‍കോം ലോ അപ്പലെറ്റ് ട്രെബ്യൂണലിനെ അറിയിച്ചിട്ടുള്ളത്്.
ആര്‍കോം ബാങ്ക് ഗ്യാരണ്ടിയായി സമര്‍പ്പിച്ചിരുന്ന 100 കോടി തിരിച്ചടവ് മുടങ്ങിയ സാഹചര്യത്തിലാണ് ബിഎസ്എന്‍എല്‍ കൂടുതല്‍ നടപടികളിലേക്ക് തിരിഞ്ഞത്. 700 കോടി രൂപ ആര്‍കോമില്‍ നിന്ന് ബിഎസ്എന്‍എല്‍ എങ്ങനയെങ്കിലും തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. അതേസമയം പാപ്പരത്ത നിയമം ദുപയോഗം ചെയ്തു ആസ്തികള്‍ വില്‍ക്കാനുള്ള ശ്രമത്തിലാണ് ആര്‍കോം. ഇത് സമയ ബന്ധിതമായി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. അതേസമയം ബിഎസ്എന്‍എല്ലിന് സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് കൂടുതല്‍ തുക ആവശ്യമുണ്ട്. ആര്‍കോം അടക്കമുള്ള കമ്പനികളില്‍ നിന്ന് കിട്ടാനുള്ള തുക പിടിച്ചുവാങ്ങാനാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ജീവനക്കാരുടെ ശമ്പളം കൊടുത്തു വീട്ടാനും കൂടിയാണിത്.
നിലവിലെ സാഹചര്യത്തില്‍ ആര്‍കോം കൂടുതല്‍ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. എറിക്‌സണിന് നല്‍കാനുള്ള 350 കോടി രൂപ നാളെ നല്‍കണമെന്നാണ് സുപ്രീം കോടതി കഴിഞ്ഞ മാസം വിധിച്ചിട്ടുള്ളത്. ഇല്ലെങ്കില്‍ അനില്‍ അംബാനി അടക്കമുള്ളവര്‍ ജയിലേക്ക് പോകേണ്ടി വരും. ഈ സാഹചര്യത്തിലാണ് ബിഎസഎന്‍എല്‍ ആര്‍കോമിനെതിരെ കൂടുതല്‍ നടപടകളുമായി ഇറങ്ങിത്തിരിച്ചിട്ടുള്ളത്.