
കൊച്ചി: ബിഎസ്എന്‍എല്ലിന്റെ ഭാരത് എയര്‍ഫൈബര്‍,ഐപിടിവി സേവനങ്ങള്‍ക്ക് കൊച്ചിയില്‍ തുടക്കമായി. കേബിളുകള്‍ ഇല്ലാതെ റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച് അതിവേഗ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതാണ് ഭാരത് എയര്‍ഫൈബര്‍.ഫൈബര്‍ കേബിളുകളിലൂടെ വോയ്‌സ്,ഡാറ്റ എന്നിവയ്‌ക്കൊപ്പം ടെലിവിഷന്‍ ചാനലുകളും ഐപിടിവി സേവനത്തിലൂടെ ലഭ്യമാകും. 499 രൂപയാണ് എയര്‍ഫൈബര്‍ പാക്കേജിന്റെ കുറഞ്ഞ നിരക്ക്. ആഡ് ഓണ്‍ പാക്കേജായ ഐപിടിവി സേവനങ്ങള്‍ക്ക് ട്രായ് അംഗീകൃത നിരക്കാണ് ഈടാക്കുക. ഫ്രീ ചാനലുകളുടെ പാക്കേജ് 130 രൂപാ മുതല്‍ ലഭിക്കും. പദ്ധതികള്‍ ബിഎസ്എന്‍എല്‍ ഡയറക്ടര്‍ വിവേക് ബന്‍സാല്‍ ഉദ്ഘാടനം ചെയ്തു. ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ.പി.ടി മാത്യു,സിജിഎം സി.വി വിനോദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉയര്‍ന്ന സാങ്കേതിക വിദ്യയില്‍ മികച്ച സേവനങ്ങള്‍ കുറഞ്ഞനിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനാണ് ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നതെന്ന് വിവേക് ബന്‍സാല്‍ പറഞ്ഞു.