
ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മ്മല സീതീരാമന്‍ ഇന്നവതരിപ്പിച്ച ബജറ്റില്‍ പ്രധാനമായും കടന്നുവന്നത് സാധാരണ ജനങ്ങള്‍ക്ക് ഭവന വായ്പകള്‍ ഉദാരമാക്കി നടപ്പിലാക്കുക്ക എന്നതാണ്. അതുകൊണ്ടാണ് ആദായനികുതിയില്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടുള്ളത്. ഭവന വായ്പകള്‍ക്ക് മേലുള്ള ആദായ നികുതിയില്‍ 1.5 ലക്ഷം രൂപയുടെ ഇളവാണ് ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരമന്‍ ഇന്ന് പ്രഖ്യാപിച്ചത്. മൂന്നര ലക്ഷം രൂപവരെയുള്ള ആദായ നികുതിയിളവില്‍ 45 ലക്ഷം രൂപവരെയുള്ള ഭവന വായ്പകളില്‍ ഇളവായി ലഭിക്കുമെന്നാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്.
ഈ വായ്പകളില്‍ പ്രധാനമായും ആനുകൂല്യം ലഭിക്കുക 2020 മാര്‍ച്ച് 31 വരെയുള്ളവര്‍ക്ക് മാത്രമായിരിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. നിലവില്‍ 45 ലക്ഷം രൂപ വായ്പ എടുക്കുന്നവര്‍ക്ക് ആദായനികുതി രണ്ട് ലക്ഷമാണ് ഈടാക്കിയിരുന്നത്. എന്നാലത് 1.5 ലക്ഷമാക്കി സര്‍ക്കാര്‍ കുറച്ചിരിക്കുകയാണ്. ഇലക്ട്രിക് വാഹനങ്ങള്‍ രാജ്യത്ത് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 1.5 ലക്ഷം രൂപ വരെ ആദായനികുതിയില്‍ ഇളവ് ലഭിക്കും.
രാജ്യത്ത് മലിനീകരണം കുറക്കുക, അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവ് കുറക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് സര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് കൂടുതല്‍ ഇളവ് നല്‍കാന്‍ ആലോചിച്ചത്. പണമിടപാട് കുറക്കാന്‍ വേണ്ടിയുള്ള പ്രധാന പ്രഖ്യാപനവും ബജറ്റില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരുകോടി രൂപ വായ്പ എടുത്താല്‍ രണ്ട് ശതമാനത്തോളം ടിസിഎസ് കേന്ദ്രസര്‍ക്കാര്‍ ഈടാക്കാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. ചുരുക്കി ബജറ്റില്‍ ചിലയിടങ്ങളില്‍ കൂടുതല്‍ ആനുകൂല്യം നല്‍കിയപ്പോള്‍ മറ്റിടങ്ങളില്‍ സര്‍ക്കാര്‍ ചില തീരുമാനവും എടുത്തു.