
ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചിട്ടുള്ള ബജറ്റ് പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കുക ബുദ്ധിമുട്ടാണെന്നും, സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലേക്ക് നീങ്ങുമെന്നും അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ മൂഡിസ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്. ധനകമ്മി 3.3 ശതമാനമായി കുറക്കുക, മധ്യവര്‍ഗത്തിന്റെയും, കര്‍ഷകരുടെയും വരുമാനം വര്‍ധിപ്പിക്കുക എന്നിവയിലെല്ലാം ബജറ്റ് പ്രഖ്യാപനങ്ങളില്‍ വലിയ വെല്ലുവിളിയായി ഉയര്‍ത്തുന്നുണ്ടെന്നാണ് റേറ്റിങ് ഏജന്‍സിയായ മൂഡിസ് വിലയിരുത്തുന്നത്. സാമ്പത്തിക ഭദ്രത ബജറ്റിലൂടെ കൈവരിക്കുക സാധ്യമല്ലെന്നാണ് മൂഡിസ് വ്യക്തമാക്കിയിട്ടുള്ളത്.
വരുമാന വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം മാത്രം മുന്നില്‍കണ്ടുകൊണ്ടുള്ള ബജറ്റില്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് റേറ്റിങ് ഏജന്‍സി ഇപ്പോള്‍ നിരീക്ഷിച്ചിട്ടുള്ളത്. വിവിധ വിഭഗങ്ങളില്‍ നികുതി കുറവ് വരുത്തിയും, മറ്റ് വിഭാഗങ്ങളില്‍ നികുതി വര്‍ധിപ്പിച്ചുമുള്ള ബജറ്റ് പ്രഖ്യാപാനം പ്രതീക്ഷിച്ച ലക്ഷ്യം നേടാനുള്ള സാധ്യതകളെയെല്ലാം തള്ളിക്കളയുകയാണ് ചെയ്യുന്നത്. ധനകമ്മി 3.3 ശതമാനമാക്കി പിടിച്ചു നിര്‍ത്തുകയെന്ന ലക്ഷ്യത്തിലേക്ക് സര്‍ക്കാറിന് എത്താന്‍ കഴിഞ്ഞേക്കില്ല. ബജറ്റില്‍ കൂടുതല്‍ ചിലവിടല്‍ വര്‍ധിപ്പിച്ച സാഹചര്യത്തിലും, കേന്ദ്രബാങ്കില്‍ നിന്ന് അധിക വരുമാനം കണ്ടെത്താനുള്ള നീക്കവുമെല്ലാം സര്‍ക്കാറിന് പ്രതീക്ഷിച്ച വളര്‍ച്ചാ നിരക്ക് കാണാന്‍ സാധ്യമല്ലെന്നാണ് റേറ്റിങ് ഏജന്‍സിയായ മൂഡിസ് ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്.
രാജ്യത്തെ സാമ്പത്തിക ശേഷിയും, സ്ഥിരതയും, പണപ്പെരുപ്പം നേരിടുന്നതിനുള്ള ശേഷിയും പരിഗണിക്കുന്നതിന് പൊതുവെ വിലയിരുത്തുക രാജ്യത്തിന്റെ ആകെ വരുന്ന ധനകമ്മിയെയാണ്. സാമ്പത്തിക അച്ചടക്കം ഇന്ത്യ പാലിക്കുന്നില്ലെന്ന ആക്ഷേപം റേറ്റിങ് ഏജന്‍സികള്‍ മുന്‍പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ സാമ്പത്തിക അച്ചടക്കം പാലിക്കുന്നുണ്ടെന്നും ഒന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ അത് പിന്തുടരുന്നുണ്ടെന്നുമായിരുന്നു ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് പ്രസംഗത്തിന്റെ ആമുഖത്തില്‍ പറഞ്ഞത്. ജീഡിപി നിരക്ക് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കിലേക്കെത്തിയത് സര്‍ക്കാര്‍ ഗൗരവമായി കാണേണ്ടതാണ്.കാര്‍ഷിക നിര്‍മ്മാണ മേഖലയിലെ മോശം പ്രകടനം രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കിനെ ഗുരുതരമായി ബാധിച്ചിരുന്നു. നടപ്പുവര്‍ഷം 7 ശതമാനത്തിലധികം ജിഡിപി വളര്‍ച്ചാ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഇത്തവണ ബജറ്റ് പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുള്ളത്.
രാജ്യം ഉയര്‍ന്ന സാമ്പത്തിക ഭദ്രത കൈവരിക്കേണ്ടത് അനിവാര്യമാണൈന്നാാണ് മൂഡിസ് പറയുന്നത്. ബാങ്കുകള്‍ക്ക് പ്രത്യേകമായി 70000 കോടി രൂപയുടെ സാമ്പത്തിക മൂലധന സഹായമായി നല്‍കുകയും, പെന്‍ഷന്‍ പദ്ധതി, മറ്റ് ക്ഷേമ പദ്ധതി എന്നിവയിലെ സര്‍ക്കാറിന്റെ വരുമാനം നിരീക്ഷിക്കേണ്ടതാണ്. ധനകമ്മി 3.4 ശതമാനമാക്കി പിടിച്ചു നിര്‍ത്തുക എന്നതായിരുന്നു സര്‍ക്കാര്‍ നേരത്തെ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയത്. എന്നാല്‍ ധനകമ്മി നടപ്പു സാമ്പത്തിക വര്‍ഷം 3.3 ശതമാനമാക്കി പിടിച്ചുനിര്‍ത്താനുള്ള ലക്ഷ്യമാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. ധനകമ്മി 3.3 ശതമാനമാക്കുമ്പോള്‍ സര്‍ക്കാര്‍ പൂര്‍ണമായ സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടത് അനിവാര്യമാണ്.