ഇടക്കാല ബജറ്റിലെ സാധ്യതകള്‍ എന്തൊക്കെ? സര്‍ക്കാര്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ നടത്തിയേക്കുമെന്ന് സൂചന

January 28, 2019 |
|
News

                  ഇടക്കാല ബജറ്റിലെ സാധ്യതകള്‍ എന്തൊക്കെ? സര്‍ക്കാര്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ നടത്തിയേക്കുമെന്ന് സൂചന

നരേന്ദ്ര മോദി സര്‍ക്കാറിന്റെ ആറാമത്തെ ബജറ്റ് ഫിബ്രുവരി ഒന്നിന് അവതരിപ്പിക്കാനൊരുങ്ങുകയാണ്. നിലവില്‍ കേന്ദ്രത്തിലിരിക്കുന്ന സര്‍ക്കാറിന് ഒരു ബജറ്റ് അവതരിപ്പിക്കുന്നതിന് സാങ്കേതിക തടസ്സമോ നിയമ തടസ്സമോ ഇല്ല. അതേ സമയം എല്ലാ ജനാധിപത്യ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച് തന്നെയാണ് ഓരോ സര്‍ക്കാറിന്റെ അവസാനത്തെ കാലത്തെ ബജറ്റുകള്‍ അവതരിപ്പിക്കുന്നത്. ജനാധിപത്യ കീഴ്വഴക്കങ്ങള്‍ പാലിച്ചു കൊണ്ട് തന്നെയാണ് കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ബിജെപി സര്‍ക്കാര്‍ ഇത്തവണയും ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്ന വിജയം കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ് സര്‍ക്കാര്‍ ഇത്തവണയും ബജറ്റിനൊരുങ്ങുന്നത്.

 കൂടുതല്‍ ക്ഷേമ പദ്ധിതികള്‍ സര്‍ക്കാര്‍ വാഗ്ദാനം നല്‍കുന്നില്ലെങ്കിലും നികുതിയിളവില്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രഖ്യാപനങ്ങളും നടത്തും. അതേ സമയം നേരത്തെ പ്രഖ്യാപിച്ച ക്ഷേമപദ്ധതികള്‍ളില്‍ കൂടുതല്‍ ആനുകൂല്യങ്ങളും സര്‍ക്കാര്‍ നടപ്പിലാക്കാനൊരുങ്ങുകയാണ്. നിലവില്‍ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ഉണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയില്‍ തന്നെ കൂടുതല്‍ തൊഴില്‍ ഉണ്ടെന്ന് പറയുമ്പോഴും അതേ തൊഴിലിന് ദശലക്ഷം ആളുകളാണ് നിലവില്‍ അപേക്ഷിക്കുന്നത്. അത് കൊണ്ട് തന്നെ നിലവിലെ സാമ്പത്തിക പ്രതിസന്ധി നല്ലതല്ല എന്നാണ് ഇപ്പോഴുള്ള വിലയിരുത്തല്‍. നോട്ട് നിരോധനവും, ജിഎസ്ടിയുമെല്ലാം രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരത്തെ ഗുരുതരമായി ബാധിച്ചുവെന്നും ഇതെല്ലാം സമ്പദ വ്യാവസ്ഥയുടെ നട്ടെല്ലൊടിക്കുന്നതിന് കാരണമായെന്നുമാണ് വിലയിരുത്തല്‍. 

സമ്പദ് വ്യവ്സ്ഥയുടെ അടിത്തറ മെച്ചപ്പെട്ടതാണെങ്കിലും രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയും വളര്‍ച്ചയും അത്ര ശക്തമല്ലെന്നാണ് വിലയിരുത്തല്‍. കര്‍ഷകരുടെ സാമ്പത്തിക സ്ഥിതി തന്നെ ഗുരുതരമാണ്. ഗ്രാമീണ മേഖലയിലെ വികസനം തന്നെ തടസ്സപ്പെട്ടിരിക്കുകയാണ്. അത് കൊണ്ട് തന്നെ ബജറ്റില്‍ ഈ മേഖലയെ കൂടി ഉള്‍പ്പെടുത്തി സര്‍ക്കാര്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ നടത്തേണ്ടതുണ്ട്. 

നിലവില്‍ സര്‍ക്കാര്‍ ഇടക്കാല ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ പോകുന്ന സാധ്യതകള്‍

3.5 ലക്ഷം വാര്‍ഷിക വരുമാനം ഉള്ളവരെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയേക്കും. തുടങ്ങിയ പ്രധാനപ്പെട്ട ആവശ്യങ്ങളാണ് സര്‍ക്കാര്‍ പ്രഖ്യാപിക്കുക. 

വിറ്റുവരവ് കണക്കാക്കാതെ എല്ലാവര്‍ക്കും ഒരുപോലെ കമ്പനി നികുതി 25 ശതമാനമാക്കണമെന്ന 'ഫിക്കി'യുടെ ആവശ്യം പരിഗണിച്ചു കൂടായ്കയില്ല. 

ദീര്‍ഘകാല മൂലധന നേട്ടത്തിന്മേല്‍ ചുമത്തുന്ന നികുതി ഒഴിവാക്കുമന്ന ആവശ്യം പരിഗണിച്ചേക്കും. സ്റ്റോക്ക് എക്‌സ്ചേഞ്ച് ഇടപാടിന്മേലുള്ള നികുതി എടുത്തു കളയുക തുടങ്ങിയ ആവശ്യങ്ങളാണ് സ്റ്റോക്ക് ബ്രോക്കര്‍മാര്‍ ഇത്തവണ മുന്നോട്ടു വെച്ച നിര്‍ദേശങ്ങള്‍ പരിഗണിപ്പെടുകയോ തള്ളപ്പെടുകയോ ചെയ്‌തേക്കുമെന്നാണ് നിലവിലുള്ള വിലയിരുത്തല്‍.

 

Related Articles

© 2025 Financial Views. All Rights Reserved