
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചു കൊണ്ട് നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ അസംഘടിത തൊഴിലാളികള്‍ക്കായി മാറ്റി വെച്ചിട്ടുള്ളത്. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തി. ഇതോടെ തൊഴിലാളികള്‍ക്ക് പ്രതിമാസം 3000 രൂപ വരെ പെന്‍ഷന്‍ നല്‍കുന്നതാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം ലോകത്തിലെ ഏറ്റവും വലിയ പെന്‍ഷന്‍ പദ്ധതി ഈ സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ നടപ്പിലാക്കാനും ഉദ്ദശിക്കുന്നുണ്ട്. അസംഘടിത തൊഴിലാളികള്‍ക്ക് 3000 രൂപവരെ നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. 100 രൂപയാണ് വിഹിതമായി അടയ്ക്കേണ്ടത്. തുല്യ തുക തന്നെ സര്‍ക്കാരും അടയ്ക്കും.60 വയസ് പൂര്‍ത്തിയാകുമ്പോള്‍ തുക ലഭിക്കും.ഗ്രാറ്റുവിറ്റി പരിധി 10 ലക്ഷം രൂപയില്‍ നിന്നും 30 ലക്ഷമാക്കി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.