
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിന്റെ രണ്ടാം ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് അവതരിപ്പിച്ചിരിക്കുന്നു. ബജറ്റ് ജനപ്രിയ ബജറ്റാണ് എന്ന് പൂര്‍ണ്ണമായും വിലയിരുത്തുന്നത് ശരിയല്ല എന്നാണ് സാമ്പത്തിക വിദഗ്ധരില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. നിര്‍മ്മല ഇന്ന് അവതരിപ്പിച്ച ബജറ്റില്‍ കാര്‍ഷിക ഗ്രാമീണ മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. എന്നാല്‍ ആദായ നികുതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും മറ്റ് ഉത്പ്പന്നങ്ങളില്‍ ബജറ്റില്‍ ഏര്‍പ്പെടുത്തിയ പരിഷ്‌കരണം പൊതു ജനത്തിന് എട്ടിന്റെ പണി കിട്ടിയേക്കും.
പെട്രോളിന്റെയും, സ്വര്‍ണത്തിന്റെയും വില വര്‍ധിക്കും. സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ 12.5 ശതമാനമാക്കി ഉയര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്.കറ്റംസ് തീരുവ കൂട്ടിയതിന്റെ അടിസ്ഥാനത്തില്‍ ലോഹങ്ങളില്‍ അടക്കം വിലക്കയറ്റമുണ്ടാകും. സ്വര്‍ണത്തിന് പവന് 5000 രൂപയ്ക്ക് മുകളില്‍ വിലക്കയറ്റമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പെട്രോള്‍ ഡീസലിന് ലിറ്ററിന് ഒരു രൂപ സെസ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകും.
അതേസമയം ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഇത്തരമൊരു സമീപനം സ്വീകരിച്ചത്. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിന് 1.5 ലക്ഷം രൂപവരെ ആദായനികുതി ഇളവും പ്രഖ്യാപിച്ചു. റോഡ് സെസ്, എക്‌സൈസ് സെസ് എന്നിവയിലും അധിക നികുതി ഈടാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ പെട്രോള്‍- ഡീസല്‍ വിലക്കയറ്റത്തിനെതിരെ ഇപ്പോഴും ആക്ഷേപം ഉയരുന്നതിനിടിയലാണ് കേന്ദ്രം ഇത്തരമൊരു തീരുമാനം ഇപ്പോള്‍ എടുത്തിട്ടുള്ളത്.
ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായെന്ന് ബജറ്റിനെ വിലയിരുത്താത്തതും പെട്രോള്‍ ഡില്‍ ലിറ്ററിന് ഒരു രൂപ സെസ് ഏര്‍പ്പെടുത്തിയത് മൂലമാണ് ബജറ്റിനെതിരെ കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നത്. സാമ്പത്തിക സര്‍വേയില്‍ പെട്രോള്‍ ഡീസല്‍ വില കുറയുമെന്നറിയിച്ചിട്ടും സര്‍ക്കാര്‍ ബജറ്റില്‍ ഇത്തരമൊരു തീരുമാനം എടുത്തത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കും. സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിലടക്കം പെട്രോള്‍-ഡീസല്‍ വില കുറക്കുന്നതിനുള്ള പരിഹാര ക്രിയകള്‍ നടപ്പിലാക്കുമെന്നായിരുന്നു വ്യക്തമാക്കിയത്. എന്നാല്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ പ്രധാന പ്രഖ്യാപനം പോലും നിര്‍മ്മല സീതാരമന്‍ അവതരിപ്പിച്ച ബജറ്റില്‍ ഉള്‍പ്പെടുത്തിയില്ല എന്നതാണ് പ്രത്യേകത.