
ന്യൂഡല്‍ഹി: ജൂലൈ അഞ്ചിന് അവതരിപ്പിക്കുന്ന സമ്പൂര്‍ണ ബജറ്റില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ടെലികോം മന്ത്രാലയം ധനമന്ത്രാലയത്തെ സമീപിച്ചിരിക്കുകയാണ്. ടെലികോം മേഖല നേരിടുന്ന പ്രതിസന്ധിയെ മുന്‍ നിര്‍ത്തിയാണ് ഇത്തരമൊരു ആവശ്യവുമായി ടെലികോം മന്ത്രാലയം രംഗത്തെത്തിയിട്ടുള്ളത്. ടെലികോം ലൈസന്‍സ് ഫീസ് നിരക്കില്‍ 25 ശതമാനം ഇളവ് നല്‍രകണമെന്നാണ് ടെലികോം വകുപ്പ് മനത്രി രവിശങ്കര്‍ പ്രസാദ് ഇപ്പോള്‍ പ്രധാന ആവശ്യമായി ഉന്നയിച്ചിട്ടുള്ളത്.
ടെലികോം ജിഎസ്ടി നിരക്കിലും കുറവ് വരുത്തണമെന്ന പ്രധാന ആവശ്യവും മന്ത്രി മുന്നോട്ടുവെച്ചിട്ടുണ്ട്. ടെലികോം ജിഎസ്ടി 18 ശതമാനത്തില്‍ നിന്നും 12 ശതമാനമായി കുറക്കണമെന്നാണ് രവിശങ്കര്‍ പ്രസാദ് ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. രാജ്യത്തെ ടെലികോം കമ്പനികള്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനാണ് ടെലികോം മന്ത്രാലയം ഇത്തരമൊരു ആവശ്യവുമായി മുന്നോട്ടുവന്നിട്ടുള്ളത്. 5ജി സ്‌പെക്ട്രവുമായി ബന്ധപ്പെട്ട ലേലം ഈ വര്‍ഷം നടക്കാനിരിക്കയാണ് മന്ത്രി ഇപ്പോള്‍ ഇത്തരമൊരു ആവശ്യവുമയി രംഗത്തെത്തിയത്.
എന്നാല്‍ രാജ്യത്തെ വരിക്കാരുടെ മൊബൈല്‍ ചിലവില്‍ കുറവ് വരുത്താന്‍ ഇത് സഹായിക്കുമെന്നാണ് ടെലികോം മന്ത്രാലയം പറയുന്നത്. അതേസമയം ടെലികോം കമ്പനികള്‍ക്കുള്ള വിവിധ ഇളവുകള്‍ കുറക്കുന്നതിന് അന്തിമ തീരുമാനം ധനമന്ത്രാലയം ഇതുവരെയും എടുത്തിട്ടില്ല. ബജറ്റിന് മുന്‍പ് ധനമന്ത്രാലയവുമായി ടെലികോം മന്ത്രാലയം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.