മാന്ദ്യം പിടിമുറികയതോടെ ബജറ്റ് കമ്മി ഉയരുമെന്ന് വ്യക്തമാക്കി ധനമന്ത്രി; നടപ്പുവര്‍ഷത്തെ ബജറ്റ് കമ്മി 3.3 ശതമാനത്തില്‍ നിന്ന് 3.5 ശതമാനമായി ഉയരും; ജിഡിപി വളര്‍ച്ച അഞ്ച് ശതമാനമായി ചുരുങ്ങും; രാജ്യത്ത് മാന്ദ്യമുണ്ടെന്ന് സര്‍ക്കാറും സമ്മതിക്കുമ്പോള്‍

February 01, 2020 |
|
News

                  മാന്ദ്യം പിടിമുറികയതോടെ ബജറ്റ് കമ്മി ഉയരുമെന്ന് വ്യക്തമാക്കി ധനമന്ത്രി; നടപ്പുവര്‍ഷത്തെ ബജറ്റ് കമ്മി 3.3 ശതമാനത്തില്‍ നിന്ന് 3.5 ശതമാനമായി ഉയരും;  ജിഡിപി വളര്‍ച്ച അഞ്ച് ശതമാനമായി ചുരുങ്ങും; രാജ്യത്ത് മാന്ദ്യമുണ്ടെന്ന് സര്‍ക്കാറും സമ്മതിക്കുമ്പോള്‍

ന്യൂഡല്‍ഹി: നടപ്പുവര്‍ഷത്തെ ബജറ്റ് നകമ്മി ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ബജറ്റ് പ്രസംഗത്തില്‍  ധനമന്ത്രി നിര്‍മ്മ സീതാരമാന്‍  ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2019-2020 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് കമ്മി 3.8 ശതമാനമായി ഉയരുകയും ചെയ്യും. അതേസമയം ജൂലൈയില്‍ അവതരിപ്പിച്ച ബജറ്റില്‍ ധനമന്ത്രി ബജറ്റ് കമ്മി 3.3 ശതമാനമായിരുന്നു വിലയിരുത്തിയിരുന്നത്.  ജിഡിപി വളര്‍ച്ചാ നിരക്ക് 7.5 ശതമാനവുമാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ ഈ ലക്ഷ്യത്തിലേക്കെത്തില്ലെന്നാണ് വിലയിരുത്തല്‍.  നടപ്പുവര്‍ഷം ജിഡിപി വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിേക്ക് ചുരുങ്ങിയേക്കും.  

അതേസമയം 2020-2021 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് കമ്മി 3.5 ശതമാനമാകുമെന്നാണ് പറയുന്നത്.  2020-2021 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് ആറ് ശതമാനം മുതല്‍ 6.5 ശതമാനം വരെ കൈവരിക്കുമെന്നാണ് ധനമന്ത്രാലയം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച  ഇക്കണോമിക് സര്‍വേ റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. എന്നാല്‍ രാജ്യം കടുത്ത സാമ്പത്തിക വെല്ലവിളിയിലൂടെയാണ് 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ കടന്നുപോയത്.  ഉപഭോഗ നിക്ഷേപ മേഖലയെല്ലാം ഏറ്റവും വലിയ തളര്‍ച്ചയിലേക്കാണ് നീങ്ങിയിത്. മാത്രമല്ല, നടപ്പുവര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.  

2019-2020 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തേക്കാണ് ചുരുങ്ങിയത്. എന്നാല്‍  ജൂലൈ-സെപ്റ്റര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.5 ശതമാനത്തിലേക്കാണ് ചുരുങ്ങിയത്.  ആറര വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ചുരുങ്ങിയ വളര്‍ച്ചാ നിരക്കാണത്.  നിലവില്‍ രാജ്യത്ത് തൊഴില്‍ ഭീതിയും പണപ്പെരുപ്പ സമ്മര്‍ദ്ദവും ശക്തവുമാണ്. ഇതിനെ നടപ്പുവര്‍ഷത്തില്‍ മറികടക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved