
കാര്‍ഷിക മേഖലയുടെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്ക് തദ്ദേശീയ കാര്‍ഷിക ഗവേഷണം, എണ്ണക്കുരു ഉല്‍പാദനം, ഭക്ഷ്യ സംസ്‌കരണം, ജൈവകൃഷി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ അധിക ഫണ്ടുകളും ആനുകൂല്യങ്ങളും നല്‍കണമെന്ന് വ്യവസായ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഡിബിടി) പദ്ധതി സബ്‌സിഡി നല്‍കുന്നതിനുപകരം കര്‍ഷകരെ സഹായിക്കുന്നതിന് കൂടുതല്‍ ഉപയോഗപ്പെടുത്തണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ (ഡിബിടി) പദ്ധതി വഴിയുള്ള സബ്‌സിഡി കര്‍ഷകരെ സഹായിക്കുന്നതിന് കൂടുതല്‍ ഉപയോഗപ്പെടുത്തണം. കൃഷിക്കാരന് മെച്ചപ്പെട്ട വില നല്‍കുന്നതിനും ഇടനിലക്കാരുടെ ചെലവ് കുറയ്ക്കുന്നതിലും ഭക്ഷ്യ സംസ്‌കരണ വ്യവസായം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പലിശ കുറയ്ക്കല്‍, കുറഞ്ഞ നികുതി, സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനം തുടങ്ങിയ ആനുകൂല്യങ്ങളിലൂടെ ബജറ്റ് ഭക്ഷ്യസംസ്‌കരണത്തിന് പ്രത്യേക പ്രോത്സാഹനം നല്‍കണമെന്ന് ഡിസിഎം ശ്രീറാം ചെയര്‍മാനും സീനിയര്‍ എംഡിയുമായ അജയ് ശ്രീറാം പറഞ്ഞു.
കര്‍ഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് പ്രതിവര്‍ഷം 6,000 രൂപ നേരിട്ട് അടയ്ക്കുന്ന വിജയകരമായ പിഎം-കിസാന്‍ പദ്ധതിയെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം, ഡിബിടി സംവിധാനം മികച്ച രീതിയില്‍ ക്രമീകരിക്കണമെന്നും ക്രമേണ മറ്റ് സബ്‌സിഡികള്‍ക്ക് പകരമായി കര്‍ഷകരെ സഹായിക്കുന്നതിന് ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
നിരവധി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ അഗ്രി-ടെക്‌നോളജി മേഖലയില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഈ കമ്പനികളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതും ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ സ്വീകരിക്കുന്നതിനും ആവശ്യമായ നയങ്ങള്‍ക്കായി വാദിച്ചു.