കേന്ദ്രബജറ്റ്: ഈ മേഖലകളില്‍ ഊന്നല്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗീതാഗോപിനാഥ്

January 27, 2022 |
|
News

                  കേന്ദ്രബജറ്റ്: ഈ മേഖലകളില്‍ ഊന്നല്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗീതാഗോപിനാഥ്

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്രബജറ്റിന് നിര്‍ദേശങ്ങളുമായി ഐഎംഎഫ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ഗീതാഗോപിനാഥ്. അടിസ്ഥാന സൗകര്യ വികസനം, നിക്ഷേപം, ഓഹരി വില്‍പന എന്നിവക്ക് ഊന്നല്‍ നല്‍കുന്നതാവും ഈ വര്‍ഷത്തേയും കേന്ദ്രബജറ്റെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി ഗീതാഗോപിനാഥ് പറഞ്ഞു. ബ്ലുംബര്‍ഗ് ക്വിന്റിന് നല്‍കിയ അഭിമുഖത്തിലാണ് ഗീത ഗോപിനാഥിന്റെ പരാമര്‍ശം.

കോവിഡില്‍ നിന്നുളള സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചു വരവ് പല മേഖലകളിലും വ്യത്യസ്ത തോതിലാണ്. ഈ പ്രശ്‌നത്തെ ബജറ്റ് പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഗീതാഗോപിനാഥ് പറഞ്ഞു. സൗജന്യ റേഷന്‍ പദ്ധതി മാര്‍ച്ചിന് ശേഷവും തുടരണം. ആരോഗ്യമേഖലക്കായി കൂടുതല്‍ പണം ചെലവഴിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ധനകമ്മി കുറക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം.

പല വികസിത രാജ്യങ്ങളിലും വരുംനാളുകളില്‍ പലിശനിരക്ക് ഉയരും. കേന്ദ്രസര്‍ക്കാര്‍ ഇത് കൂടി പരിഗണിക്കണമെന്നും ഗീതാ ഗോപിനാഥ് ആവശ്യപ്പെട്ടു.ലനേരത്തെ ഒമിക്രോണ്‍ വ്യാപനത്തിനിടയിലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ മോശമല്ലാത്ത വളര്‍ച്ചയുണ്ടാകുമെന്ന് ഐഎംഎഫ് പ്രവചിച്ചിരുന്നു. ഈവര്‍ഷം ഒമ്പത് ശതമാനത്തിനടുത്ത് വളര്‍ച്ചയുണ്ടാകുമെന്നാണ് ഐഎംഎഫ് പ്രവചനം. അടുത്ത വര്‍ഷം 7.1 ശതമാനമായിരിക്കും വളര്‍ച്ച.

Related Articles

© 2025 Financial Views. All Rights Reserved